ai generated image
വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ നവ വധുവിനെ വീട്ടിൽ നിന്ന് പുറത്താക്കി നവവരൻ. സ്ത്രീധനമായി 2 ലക്ഷം രൂപയോ അല്ലാത്ത പക്ഷം റോയൽ എൻഫീൽഡ് ബുള്ളറ്റോ നൽകാൻ വീട്ടുകാരെ നിർബന്ധിക്കാൻ നവവധു വിസമ്മതിച്ചതിനേ തുടർന്നാണ് സംഭവം.
ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. വിവാഹ ശേഷം വധു ഭർതൃ ഗൃഹത്തിലെത്തിയതിന് പിന്നാലെ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും സ്ത്രീധനത്തിനായുള്ള സമ്മർദ്ദം തുടങ്ങി. മുസ്ലിം ആചാരം അനുസരിച്ച് നവംബർ 29നാണ് ലുബ്നയും മുഹമ്മദ് ഇമ്രാനും വിവാഹിതരായത്. കാൻപൂരിലെ ജൂഹി സ്വദേശികളാണ് ദമ്പതികൾ. ഇമ്രാന് വേണ്ടി ബുള്ളറ്റ് കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ വീട്ടുകാരോട് പറഞ്ഞ് രണ്ട് ലക്ഷം രൂപ വാങ്ങണം എന്നായിരുന്നു ആവശ്യം. ഇതി നിരസിച്ചതോടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കി വിട്ടുവെന്നാണ് ആരോപണം.
ഇമ്രാന്റെ വീട്ടുകാർ നൽകിയ ലിസ്റ്റ് അനുസരിച്ച് സോഫ, ടിവി, വാഷിംഗ് മെഷീൻ, ഡ്രെസിംഗ് ടേബിൾ, വാട്ടർ കൂളർ, വെള്ളിയിലും പിച്ചളയിലുമുള്ള പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ നൽകിയിരുന്നുവെന്നാണ് യുവതിയുടെ കുടുംബം പറയുന്നു. വിവാഹ സമയത്ത് ബുള്ളറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്.