Image: X
പരുത്തിപ്പാടത്ത് നാട്ടുകാരുടെ കണ്ണേറ് തട്ടാതിരിക്കാനായി സണ്ണി ലിയോണിന്റെ ഫോട്ടോ. സണ്ണിക്ക് ഇതിലും വലിയൊരു അപമാനം ഇനി വരാനില്ലെന്ന് സോഷ്യല്‍മീഡിയ. കര്‍ണാടകയിലെ മുടന്നൂര്‍ ഗ്രാമത്തിലെ കര്‍ഷകനാണ് ഈ ‘പാതകം’ചെയ്തത്. പരുത്തിപ്പാടത്തിന്റെ ഒത്ത നടുവിലായി മഞ്ഞ ലഹങ്ക ധരിച്ച് സുന്ദരിയായി സണ്ണി ലിയോണ്‍. കാണുന്നവരുടെ കാഴ്ച പരുത്തിക്കുമേലെ വരില്ലെന്ന കര്‍ഷകന്റെ ആഗ്രഹം നടന്നു, എല്ലാ നോട്ടവും സണ്ണിക്കു നേരെ തിരിയും, പക്ഷേ ഇത്തരം പാടങ്ങളില്‍ നോക്കുകുത്തിയായി കരിങ്കോലങ്ങളെയാണല്ലോ വയ്ക്കുക എന്നോര്‍ക്കുമ്പോള്‍ എങ്ങനെ സഹിക്കും സണ്ണി ആരാധകര്‍.
അതെ, അതു തന്നെയാണ് സംഭവിച്ചത്. പരുത്തിക്ക് കണ്ണേറ് പറ്റാതിരിക്കാന്‍ സണ്ണിയുടെ കട്ട്ഔട്ട് വച്ചെന്ന വാര്‍ത്ത കാട്ടുതീയേക്കാള്‍ വേഗത്തിലാണ് മുടന്നൂരില്‍ പരന്നത്. കേട്ടവരെല്ലാം പാടത്തേക്ക് സണ്ണിയെ കാണാനെത്തി. ആ വലിയ പോസ്റ്റര്‍ ഇതിനിടെ ആരോ സോഷ്യല്‍മീഡിയയിലും തട്ടി. ഇതോടെ കര്‍ഷകനെ പഴിച്ച് കമന്റുകളുടെ പൊടിപൂരം. കട്ട് ഔട്ട് കണ്ട് ഏതെങ്കിലും മോഡല്‍ ആണെന്ന് കരുതി ആരും നോക്കാതെ പോവേണ്ടെന്ന് കരുതിയാണെന്ന് തോന്നുന്നു വലിയ അക്ഷരത്തില്‍ സണ്ണി ലിയോണ്‍ എന്ന് എഴുതിയും കൂടി വച്ചിട്ടുണ്ട്.
അതേസമയം താന്‍ കരിങ്കോലത്തിനു പകരമായല്ല, തന്റെ പരുത്തിയെ ആരും നോക്കരുതെന്നേ കരുതിയുള്ളൂവെന്നാണ് കര്‍ഷകന്റെ വാദം. ഇതിലൂടെ താന്‍ ഈ പുരുഷാരത്തിന്റെ ശത്രുവാകുമെന്നും കരുതിയിരുന്നില്ല കര്‍ഷകന്‍. നിലവില്‍ കട്ട്ഔട്ട് മാറ്റാനൊന്നും കര്‍ഷകന്‍ തയ്യാറായില്ല. എന്തുതന്നെയായാലും തന്റെ ജീവിതമാര്‍ഗമായ പരുത്തിയെ രക്ഷിക്കണം എന്നേ ഇപ്പോഴും കര്‍ഷകനുള്ളൂ.