തെരുവിൽ കിടന്ന നവജാതശിശുവിന് കാവൽ നിന്ന് നഗരത്തിലെ തെരുവുനായ്ക്കൾ. ബംഗാളിലെ നദിയ ജില്ലയിൽ നബദ്വീപ് നഗരത്തിലാണ് സംഭവം. ശരീരത്തിലെ ചോരപ്പൊടിപ്പുകൾ മാറത്ത കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ച് മാതാവ് മുങ്ങിയതോടെയാണ് നായകള്‍ സംരക്ഷണം ഒരുക്കിയത്.
പുലർച്ചെ, കുഞ്ഞിന്റെ കരച്ചിൽ മാത്രമാണ് കേട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. പ്രദേശവാസിയായ ശുക്ല മണ്ഡൽ എത്തിയപ്പോൾ നായ്ക്കൾ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുത്തു. കുട്ടി ചികിത്സയിലാണ്. മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
കുഞ്ഞിന് പരിക്കുകൾ ഇല്ലെന്നും, പിറന്നപ്പോഴുള്ള ചോരയാണ് തലയിലുള്ളതെന്നും ഡോക്ടർ പറഞ്ഞു. ജനിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിതാവാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. നബദ്വിപ് പൊലീസും ചൈൽഡ് ഹെൽപ് അധികൃതരും അന്വേഷണം ആരംഭിച്ചു.