isis-arrest

TOPICS COVERED

തീവ്രവാദ സംഘടനയായ ഐ എസുമായി ചേര്‍ന്ന് ഇന്ത്യയിലാകെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നു പേര്‍ ഗുജറാത്തില്‍ പിടിയിലായി. ഡോ. അഹമ്മദ് മുഹിയുദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹെല്‍, ആസാദ് എന്നിവരാണ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്. ഒരു വര്‍ഷമായി മൂവരും തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്നും എടിഎസ് പറഞ്ഞു.

ഗുജറാത്തിലേക്ക് ആയുധങ്ങൾ കൈമാറ്റം ചെയ്യാനാണ് പിടിയിലായവർ വന്നതെന്ന് എടിഎസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടു. അറസ്റ്റിലായ മൂന്ന് പ്രതികളും രണ്ട് വ്യത്യസ്ത സംഘങ്ങളുമായി ബന്ധപ്പെട്ടവരാണ്. ഇവർ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് –എടിഎസ് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ അൽ–ഖ്വയ്ദയുമായി ബന്ധമുള്ള അഞ്ചുപേരെ ഗുജറാത്ത് എടിഎസ് പിടികൂടിയിരുന്നു. 

ENGLISH SUMMARY:

ISIS India Terror Plot Foiled. Three individuals planning terrorist attacks across India in collaboration with ISIS have been arrested in Gujarat, averting a major threat.