TOPICS COVERED

കുട്ടികളുമായി സ്ഥിരമായി സംവദിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഛത്തീസ്ഗഡില്‍ എത്തിയപ്പോളും കുറെ കുട്ടികളുമായി അദ്ദേഹം സംസാരിച്ചു. അത് പക്ഷേ അല്‍പം വ്യത്യസ്തമായിരുന്നു. ഗുരുതരമായ ഹൃദ്രോഗം ഭേദമായ കുട്ടികളെയാണ് കണ്ടത്. കളിചിരികളും തമാശകളുമൊക്കെയായി അവരില്‍ ഒരാളായി അദ്ദേഹം കുറെ സമയം ചെലവഴിച്ചു. ആ കാഴ്ചകളിലേക്ക്. 

അസുഖത്തിനിടയിലും ഹോക്കിയില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഒരു മിടുക്കിയാണ് ആദ്യം സംസാരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞിട്ട് ആറുമാസമായി. ഡോക്ടറാവാനാണ് ആഗ്രഹം. 14 മാസം പ്രായമുള്ളപ്പോള്‍ ശസ്ത്രക്രിയ നടത്തി അസുഖം ഭേദമായ ഒരു വിദ്യാര്‍ഥി മോദിയെ കാണാനാണ് വന്നത്. അടുത്തുവിളിച്ച് ചേര്‍ത്തുനിര്‍ത്തി.

ജലസംരക്ഷണത്തിന്‍റെയും വനവല്‍ക്കരണത്തിന്‍റെയും പ്രാധാന്യം മോദി കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. ദില്‍സെ എന്നുപേരിട്ട പരിപാടിയില്‍ 2500 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.

ENGLISH SUMMARY:

Narendra Modi's engagement with children is commendable. Yesterday in Chhattisgarh, he interacted with children who recovered from heart disease, creating a heartwarming scene of laughter and connection.