File photo
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരു മാറ്റുന്നു. ‘സേവ തീർഥ് ’ എന്ന് പേരുമാറ്റാനാണ് നിർദേശം. ഇതിനുമുൻപായി സൗത്ത് ബ്ലോക്കിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവർത്തനം മാറ്റും. പേര് മാറ്റം സേവന മനോഭാവവും രാജ്യ താൽപര്യവും പരിഗണിച്ചാണെന്നാണ് വിശദീകരണം. രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവൻ എന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നത്