ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി. ഡെലിവറി ബോയ് അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങളടക്കം ഇവര്‍ എക്‌സില്‍ പങ്കുവെച്ചു. ഡെലിവറി ബോയ് അപമര്യാദയായി പെരുമാറിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പാഴ്സല്‍ മുന്നില്‍ പിടിക്കേണ്ടിവന്നുവെന്ന് യുവതി പറയുന്നു. 

'ഇന്ന് ബ്ലിങ്കിറ്റില്‍നിന്ന് ഓര്‍ഡര്‍ ചെയ്തപ്പോള്‍ തനിക്ക് സംഭവിച്ചത് എന്ന് കുറിപ്പോടെയാണ് യുവതി എക്‌സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡെലിവറിക്ക് വന്നയാള്‍ വീണ്ടും വിലാസം ചോദിക്കുകയും തുടര്‍ന്ന് മോശമായി സ്പര്‍ശിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാനാവില്ല. ബ്ലിങ്കിറ്റ് ഈ വിഷയത്തിൽ കര്‍ശന നടപടി സ്വീകരിക്കണം. ഇന്ത്യയില്‍ സ്ത്രീസുരക്ഷ ഒരു തമാശയാണോ?' വീഡിയോ പോസ്റ്റുചെയ്ത് യുവതി ചോദിക്കുന്നു.

ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഒരാള്‍ ഒരു സ്ത്രീക്ക് പായ്ക്കറ്റ് കൈമാറുന്നതും അവരില്‍നിന്ന് പണം വാങ്ങുന്നതുമാണ് വീഡിയോ. തുടര്‍ന്ന് ബാക്കി പണം തിരികെ നല്‍കാനായി അയാള്‍ കൈനീട്ടുന്നു. ആ സ്ത്രീ ഉടന്‍തന്നെ പ്രതികരിക്കുകയും തന്റെ നെഞ്ച് മറയ്ക്കുന്ന രീതിയില്‍ പായ്ക്കറ്റ് മുന്നോട്ടുപിടിക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. സംഭവത്തില്‍ ബ്ലിങ്കിറ്റുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ അയാളുടെ കരാര്‍ റദ്ദാക്കുക മാത്രമാണ് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.

ENGLISH SUMMARY:

Blinkit delivery harassment is the focus keyword. A woman has accused a Blinkit delivery boy of misbehaving with her, sharing footage of the incident on social media and calling for Blinkit to take strict action and questioning the safety of women in India.