TOPICS COVERED

തിരക്കേറിയ റോഡിൽ ഒരുകൂട്ടം യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. ഛത്തീസ്ഗഢിലെ ബിജാപ്പൂർ ജില്ലയിലാണ് സംഭവം.  അഞ്ച് യുവാക്കൾ ഒരു സ്കൂട്ടറിൽ അതീവ അപകടകരമായ ബാലൻസിംഗ് പ്രകടനം നടത്തുന്നത് വിഡിയോയില്‍ കാണാം. അവരിൽ നാലുപേർ സ്കൂട്ടറിൽ ഇരിക്കുമ്പോൾ, അഞ്ചാമത്തെയാൾ മറ്റു നാലുപേരുടെ തോളിൽ കയറി നേരെ നിൽക്കുകയും അവരുടെ മുകളിൽ കിടക്കുകയുമൊക്കെയാണ് ചെയ്യുന്നത്. ഞെട്ടിക്കുന്ന കാര്യം, ഇവരാരും ഹെൽമെറ്റോ മറ്റ് സുരക്ഷാ മുൻകരുതലുകളോ സ്വീകരിച്ചിരുന്നില്ല എന്നതാണ്. 

സ്കൂട്ടർ ബാലൻസ് കിട്ടാതെ ആടിയുലയുന്നതും വിഡിയോയിൽ കാണാം. വിഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വലിയ വിമർശനമാണ് ഉയർന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്ഥിരമായി ഗതാഗതകുരുക്കുള്ള ദേശീയപാതയുടെ ഒരു ഭാഗത്താണ് സംഭവം നടന്നത്. ബിജാപ്പൂർ പൊലീസ് സംഭവത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Road stunts caught on camera in Chhattisgarh involving a group of youths performing dangerous acts on a scooter. Bijapur police have registered a case and started an investigation after the video went viral.