ഗുജറാത്തിലെ ഭവ്നഗറിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു കുട്ടി നൽകിയ ചിത്രവും, അതിന് മോദി നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും, അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരു കുട്ടി ആരാധകനും തമ്മിലുള്ള ആഴമേറിയ ബന്ധമായിരുന്നു അത്.
വിവിധ പദ്ധതികൾ നാടിനു സമർപ്പിച്ചുകൊണ്ട് മോദിയുടെ ആവേശകരമായ പ്രസംഗം. അപ്പോഴാണ് ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരു കൊച്ചുകുട്ടി, താൻ വരച്ച പ്രധാനമന്ത്രിയുടെ ചിത്രം ഉയർത്തിക്കാണിക്കുന്നത്. ആ ചിത്രം കണ്ടതും, മോദി തന്‍റെ പ്രസംഗം നിർത്തി കുട്ടിയുടെ അടുത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചു കയ്യിലുണ്ടായിരുന്ന ആ ചിത്രം വാങ്ങി സ്റ്റേജിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
ഈ അപ്രതീക്ഷിത സംഭവത്തിൽ 10 വയസ്സുകാരൻ വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഇത് കണ്ട പ്രധാനമന്ത്രി ഉടൻതന്നെ കരയേണ്ട, ഞാൻ നിന്‍റെ വിലാസത്തിൽ ഒരു കത്ത് അയയ്ക്കുമെന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ സ്നേഹവാക്കുകൾ കേട്ടപ്പോൾ അത് സന്തോഷക്കണ്ണീരായി മാറി. ചില നിമിഷങ്ങൾ അങ്ങനെയാണ്.