ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബിജെപി എംപി അനില്‍ ബലൗനി. ദേവപ്രയാഗില്‍ ബദരിനാഥ് ദേശീയപാതയിലാണ് എംപിയുടെ അദ്ഭുത രക്ഷപ്പെടല്‍. അതിനിടെ, ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും വ്യാപക മഴക്കെടുതി തുടരുകയാണ്.
ഉത്തരാഖണ്ഡ് ഗഡ്‌വാള്‍ എംപി അനില്‍ ബലൗനിയാണ് മണ്ണിടിച്ചിലിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. സ്ഥലം സന്ദര്‍ശിക്കുന്നതിനിടെ കൂറ്റന്‍ പാറകളടക്കം ദേശീയപാതയിലേക്ക് ഇടിഞ്ഞുവീഴുന്നു.
ജീവരക്ഷാര്‍ഥം ഓടിമാറിയ എംപി ഉത്തരാഖണ്ഡ് നേരിടുന്ന മഴദുരിതത്തിന്‍റെ വിവരങ്ങളും സമൂഹമാധ്യത്തിലൂടെ പങ്കുവച്ചു. അതിനിടെ, ചമോലിയിൽ വീണ്ടും മേഘവിസ്ഫോടനമുണ്ടായി. അഞ്ചുപേരെ കാണാനില്ല. രണ്ടുപേരെ രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം ഡെറാഡൂൺ, നൈനിറ്റാൾ, ഉധം സിംഗ് നഗർ എന്നിവിടങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തിൽ കാണാതായവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്. 15 മരണം സ്ഥിരീകരിച്ചിരുന്നു.