ഗ്വാളിയോറില്‍ നിന്നുള്ള സംരംഭകയാണ് തന്യ മിത്തല്‍ എന്ന കോടീശ്വരി. ഇൻഫ്ലുവൻസറും സംരംഭകയുമായ തന്യ ഹിന്ദി ബിഗ് ബോസ് 19 എഡിഷനിലെ മത്സരാർഥിയാണ്. തനിക്ക് 26000 ചതുരശ്ര അടി വീട് സ്വന്തമായുണ്ടെന്നും , 800 ഓളം പേർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്നും, 800 ഓളം സാരിയും 50 കിലോ ആഭരണങ്ങളും കൊണ്ടാണ് താൻ ബിഗ്‌ബോസിലേക്ക് വന്നതെന്നുമുള്ള തന്യ മിത്തലിന്‍റെ വാക്കുകൾ വലിയ രീതിയിൽ ട്രോളായിരുന്നു.
ഇപ്പോഴിതാ വൈറൽ കോടീശ്വരിയായ താൻ ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാണ് എന്ന തന്യയുടെ വാക്കുകളാണ്. ‘ഞാൻ ആഗ്രഹിക്കുന്ന പോലൊരു പുരുഷൻ ഈ ലോകത്തുണ്ടോ എന്ന് എനിക്കറിയില്ല. ജോലിയില്ലാത്ത ആളെ പോലും വിവാഹം ചെയ്യാൻ എനിക്ക് മടിയില്ല. അദ്ദേഹത്തിന്റെ കാലുകൾ അമർത്തികൊടുക്കുന്നതിനും പൊതുസ്ഥലത്ത് വെച്ച് അദ്ദേഹത്തിന്റെ കാലിൽ തൊടുന്നതിനും എനിക്ക് മടിയില്ല. ഒരു ബന്ധത്തിൽ ഞാൻ അതിലെല്ലാം വിശ്വസിക്കുന്നുണ്ട്. അതിൽ വലിപ്പച്ചെറുപ്പമില്ല, ഭർത്താവിന് ഒരു രാജാവിനെ പോലെ തോന്നണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നത്’ തന്യ പറഞ്ഞു