ഇന്റർനാഷണൽ മലയാളി നേഴ്സ് അസംബ്ലിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡൽഹി കേരള സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ വിവിധ മേഖലയിലെ പ്രമുഖരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. സംഘടന രക്ഷാധികാരി സിനു ജോൺ കറ്റാനം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തി.
ആയുഷ് വകുപ്പ് അഡ്വൈസർ ഡോക്ടർ എ. രഘു, മേജർ ജനറൽ ലിസമ്മ പി.വി. തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. റീബ മറിയം കുര്യൻ സ്വാഗതം പറഞ്ഞു. നഴ്സസ് ദിനത്തിന്റെ ഭാഗമായി സംഘടന ഏർപ്പെടുത്തിയ മീഡിയ എക്സലൻസി അവാർഡ് മനോരമ ഡൽഹി ബ്യൂറോ റിപ്പോർട്ടർ മിജി ജോസും ക്യാമറാമാൻ മിഥുൻ കെ. ആറും അടക്കമുള്ളവർ ഏറ്റുവാങ്ങി.