TOPICS COVERED

ഒന്നാം പിറന്നാൾ ആഘോഷത്തിനിടെ കെട്ടിടം തകർന്ന് കുഞ്ഞും അമ്മയും ഉൾപ്പെടെ 17 പേർ മരിച്ചു. ഉത്കർഷ ജോയിലിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനിടെയാണ് ദുരന്തം. വിജയ് നഗറിൽ 50 ഫ്ലാറ്റുകളുള്ള രാം ഭായി സമുച്ചയത്തിലെ 12 ഫ്ലാറ്റുകൾ അടങ്ങിയ 4 നില കെട്ടിടമാണ് ബുധനാഴ്ച പുലർച്ചെ 12.05-നു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലേക്കു തകർന്നുവീണത്.

പിറന്നാളാഘോഷിക്കുന്ന കുഞ്ഞും അമ്മ അരോഹി ഓംകാറും വീട്ടുകാരും അതിഥികളും മറ്റുള്ളവരും ഉൾപ്പെടെ 17 പേരാണ് മരിച്ചത്. ഇന്നലെ പകൽ വരെ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറുപേരെ രക്ഷിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ENGLISH SUMMARY:

Building collapse tragedy struck during a first birthday celebration, resulting in the death of 17 people, including a child and their mother. The collapse occurred at the Ram Bhai complex in Vijay Nagar, where a four-story building crumbled onto a neighboring vacant structure.