Screengrab From Video∙ mumbaiguide_/ Instagram
ഓടുന്ന ട്രെയിനില്‍ ആരെങ്കിലും തുണി ഉണക്കാനിട്ടാല്‍ സഹയാത്രക്കാരുടെ മനോഭാവം എന്തായിരിക്കും ?. സാധാരണരീതിയില്‍ കലിപ്പ് സീനായിരിക്കും. എന്നാല്‍ മുംബൈയില്‍ ഒരു യാത്രക്കാരി ഇങ്ങനെ ചെയ്തപ്പോള്‍ ആര്‍ക്കും ഒരു അസ്വാഭാവികതയും തോന്നിയില്ല. എങ്ങനെ തോന്നും. കഴിഞ്ഞ കുറേ ദിവസങ്ങളായി മുംബൈയില്‍ തകര്‍ത്തു പെയ്യുന്ന മഴ രാജ്യം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ
ചോർന്നൊലിക്കുന്ന കൂരകളിൽ കഴിയുന്നവരെ സംബന്ധിച്ച് തുണി ഉണക്കുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്. മഴ മാറിയിട്ട് തുണി ഉണക്കിയാല്‍ മതിയെന്നു കരുതാനാകില്ലല്ലോ. മഴയൊഴിയുന്നതു വരെ കാത്തിരിക്കാമെന്നു വച്ചാൽ മാറിയുടുക്കാൻ വസ്ത്രങ്ങൾ പോരാതെ വരും. ഈ പ്രതിസന്ധികൾക്ക് പരിഹാരമെന്നോണമാണ് മുംബൈ സ്വദേശിനിയായ യുവതി ഓടുന്ന ട്രെയിനിൽ തുണിയുണക്കാനായി വിരിച്ചിട്ടത്.
നനഞ്ഞ മാക്സി ഡ്രസുകൾ ഹാങ്ങറിലിട്ട് ട്രെയിനിന്റെ വാതിലിനു സമീപമുള്ള മെറ്റൽ റോഡിലാണ് യുവതി കൊളുത്തിയിട്ടത്. സഹയാത്രികര്‍ക്കു ഇതൊരു തെറ്റായി തോന്നിയില്ല. ഇത് നമ്മളെത്ര കണ്ടതാണെന്ന ഭാവമായിരുന്നു എല്ലാവര്‍ക്കും.