ഡൽഹിയില്‍ കനത്ത മഴയില്‍ 8 മരണം. ഹരിനഗറില്‍ മതില്‍ തകര്‍ന്നാണ് അപകടം ഉണ്ടായത്. റെഡ് അലർട്ട് തുടരുകയാണ്. കനത്തമഴയില്‍ റോഡ് – റെയില്‍ – വ്യോമ ഗതാഗതം തടസ്സപ്പെട്ടു.
ഹരിനഗറിലെ ജയ്ത്പൂര്‍ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിന്റെ മതിലാണ് ശക്തമായ മഴക്കിടെ തകര്‍ന്നത്. മതിലിനോട് ചേര്‍ന്ന് പഴയ വസ്തുക്കള്‍ ശേഖരിക്കുന്നവരുടെ കുടിലുകള്‍ ഉണ്ടായിരുന്നു.
ഇവരില്‍ 8 പേരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ 2 കുട്ടികഴും 2 സ്ത്രീകളും ഉള്‍പെടുന്നു. മഴയില്‍ ഐടിഒ, മോത്തി ബാഗ്, പ്രഗതി മൈതാന്‍ റോഡുകളിലെല്ലാം വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.
130 വിമാനങ്ങളാണ് വൈകി സർവീസ് നടത്തുന്നത്. യാത്രക്കാർ നിർദേശങ്ങൾ ക്യത്യമായി പാലിക്കണമെന്ന് വിമാനകമ്പനികള്‍ നിർദേശം നൽകി. യുപിയിലും ഹരിയാനയിലും മഴ ശക്തമാണ്.