മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഇന്ദ്രായണി നദിക്ക് കുറുകെ നിർമ്മിച്ച ഒരു കൊത്തുപണി അണക്കെട്ടാണ് ഭൂഷി അണക്കെട്ട് . ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമാണിത്. നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. നീരൊഴുക്കുകളും, മഴവെള്ളം നിറഞ്ഞൊഴുകുന്ന പടിക്കെട്ടുകളും, ചുറ്റുമുള്ള മനോഹരമായ കാഴ്ചകളുമെല്ലാം ഇവിടേക്ക് ആളുകളെ ആകർഷിക്കാറുണ്ട്. എന്നാൽ, ഇവിടെ നിന്നുള്ള ഒരു വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍.
വിഡിയോയിൽ കാണുന്നത് ഒരാൾ ഇവിടെ വെള്ളത്തിൽ കുളിക്കുന്നതാണ്. എന്നാൽ, അതേസമയത്ത് തന്നെ മറ്റൊരാൾ അവിടെ നിന്നും അധികം ദൂരെയല്ലാതെ നിന്ന് മൂത്രമൊഴിക്കുന്നതും കാണാം. അവിടെയുണ്ടായിരുന്ന മറ്റൊരു സന്ദർശകനാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോ വൈറലായതോടെ ശുചിത്വത്തെ കുറിച്ചും പൊതുസ്ഥലത്ത് പെരുമാറേണ്ടുന്ന രീതികളെ കുറിച്ചുമുള്ള ചർച്ചകളാണ് ഉയരുന്നത്.