FILE PHOTO: A firefighter stands next to the crashed Air India Boeing 787-8 Dreamliner aircraft, in Ahmedabad, India, June 13, 2025. REUTERS/Adnan Abidi/File Photo

FILE PHOTO: A firefighter stands next to the crashed Air India Boeing 787-8 Dreamliner aircraft, in Ahmedabad, India, June 13, 2025. REUTERS/Adnan Abidi/File Photo

  • ദുരൂഹത നിറച്ച് പൈലറ്റുമാരുടെ സംഭാഷണം
  • ഇന്ധനനിയന്ത്രണ സ്വിച്ച് ഓഫായതെങ്ങനെ?
  • പൈലറ്റുമാരെ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട്

260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിനു പിന്നില്‍ പൈലറ്റിന്റെ കയ്യബദ്ധമാണോയെന്ന സംശയം ഉയര്‍ത്തുന്ന രീതിയിലാണ് എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വിമാനത്തിലെ പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. വിമാനം പറന്നുയര്‍ന്ന ഉടന്‍ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായത്, എന്നാല്‍ അതെങ്ങനെ ഓഫ് ആയി എന്നതാണ് ഉയരുന്ന ചോദ്യം. വിമാനത്തിലെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതതെന്ന് ഒരു പൈലറ്റ്  സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് സഹ പൈലറ്റ് മറുപടിയും നല്‍കുന്നുണ്ട്. എന്നാല്‍ ഈ ശബ്ദം ഏത് പൈലറ്റുമാരുടേതാണെന്ന് വേര്‍തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതിദുരൂഹത ഉയര്‍ത്തുന്ന രീതിയിലുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത്. 

pilot-planecrash

FILE PHOTO: Tail of an Air India Boeing 787 Dreamliner plane that crashed is seen stuck on a building after the incident in Ahmedabad, India, June 12, 2025. REUTERS/Amit Dave/File Photo

ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതോടെ പറന്നുയരാന്‍ ശക്തി കിട്ടാതെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്തത് സഹപൈലറ്റ് ആണ്. ക്യാപ്റ്റന്‍ അത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ട് എന്‍ജിനുകളിലേക്കുമുള്ള സ്വിച്ചുകളും ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. 

ഇന്ധനവിതരണം നിലച്ചതിനെത്തുടര്‍ന്ന് ഇരു എന്‍ജിനുകളുടേയും ശക്തി നഷ്ടപ്പെട്ടു. സ്വിച്ച് ഉടന്‍ തന്നെ പൂര്‍വസ്ഥിതിയിലേക്ക് മാറ്റിയെന്നും ഒരു എന്‍ജിന്‍ ഉടന്‍തന്നെ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു. നാലു സെക്കന്‍ഡിനുശേഷം രണ്ടാമത്തെ സ്വിച്ചും തിരികെ ഓണാക്കി.  എന്നാല്‍ രണ്ടാമത്തെ എന്‍ജിന് ആവശ്യത്തിന് ശക്തി ലഭിച്ചില്ല. ഇതാണ് വിമാനം താഴേക്കുപോകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്‍ജിനുകളിലോ വിമാനത്തിലോ മറ്റ് തകരാറുകള്‍ ഒന്നും അന്വേഷണസമയത്ത് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

pilot-body

FILE PHOTO: Friends and family members mourn near the coffin of Co-Pilot Clive Kunder, who died after an AIR India Boeing 787-8 Dreamliner plane crashed during take-off from an airport in Ahmedabad, in Mumbai, India June 19, 2025. REUTERS/Hemanshi Kamani/File Photo

അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നത്.  600 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തിന്റെ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ബോധ്യമായത്. അങ്ങനെ സംഭവിക്കുമ്പോള്‍ എന്‍ജിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ പെട്ടെന്ന് ഓഫാക്കുകയും ഓണാക്കുകയുമാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ വിമാനം 600 അടി ഉയരത്തില്‍ എത്തിയ സമയത്ത് ഈ സ്വിച്ചുകള്‍ കട്ട് ഓഫ് പൊസിഷനില്‍ ആയിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട് ഇതാണ് വലിയ ദുരൂഹതയുണര്‍ത്തുന്ന കാര്യം. 

അപകട സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പക്ഷിയിടിച്ചതിന്റെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.  അഞ്ച് കെട്ടിടങ്ങള്‍ അപകടത്തില്‍ തകര്‍ന്നുവെന്നും, കെട്ടിടങ്ങളില്‍ ഇടിച്ചതിന്റെയും തുടര്‍ന്ന് ഇന്ധനം കത്തിയതിന്റെയും ഫലമായാണ് വിമാനം പൂര്‍ണമായി നശിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. വിമാനത്തില്‍ ഇന്ധനം നിറച്ച ടാങ്കില്‍ നിന്നുള്ള സാംപിളുകളുടെ ഫലം തൃപ്തികരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരും ജീവനക്കാരും ഫിറ്റ്നെസ് പുലര്‍ത്തിയിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. എയര്‍ക്രാഫ്ട് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ 15 പേജുളള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും തകര്‍ന്നുവീണ മേഖലയിലെ പ്രവര്‍ത്തനങ്ങളും ഒക്കെ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. 

അഹമ്മദാബാദില്‍ നിന്നും ഗാറ്റ്‌വിക്കിലേക്ക് പറന്നുയര്‍ന്ന AI171 വിമാനമാണ് നിമിഷങ്ങള്‍ക്കകം തീഗോളമായത്.  12ക്രൂ അംഗങ്ങളും 229 യാത്രക്കാരും പുറത്തുണ്ടായിരുന്ന 19 പേരും അപകടത്തില്‍ മരിച്ചു. മലയാളിയായ രഞ്ജിതയും അപകടത്തില്‍ മരിച്ചിരുന്നു.

ENGLISH SUMMARY:

The preliminary report by AAIB on the Ahmedabad plane crash that claimed 260 lives raises suspicion that pilot error may have been a contributing factor. The report mainly focuses on the actions and decisions of the pilots during the flight.