ടെന്നിസ് താരവും മകളുമായ രാധികയെ കൊന്നതില്‍ കുറ്റബോധം തെല്ലുമില്ലെന്ന് പിതാവ് ദീപക് പൊലീസിനോട്. തന്‍റെ കുടുംബം സാമ്പത്തികമായി ശേഷിയുള്ളവരാണെന്നും ദീപികയോട് അക്കാദമി അടച്ചുപൂട്ടാന്‍ പറഞ്ഞിട്ട് കേള്‍ക്കാതിരുന്നത് കൊണ്ടാണ് കൊന്നുകളഞ്ഞതെന്നും ദീപക് പൊലീസിനോട് പറഞ്ഞു. മകള്‍ അക്കാദമി നടത്തിയ പണം കൊണ്ട് വേണ്ട തനിക്ക് ജീവിക്കാനെന്നും പലവട്ടം പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ രാധിക തയ്യാറായില്ലെന്നും ദീപക് പൊലീസിനോട് വെളിപ്പെടുത്തി.
**EDS: SCREENGRAB** Gurugram: Deepak Yadav, 49-year old man accused in the murder of her daughter and former tennis player Radhika Yadav, being brought to a court, in Gurugram, Friday, July 11, 2025. The 25-year-old former player was allegedly shot dead by her father at the family's double-storey home in the upscale Sushant Lok area of Gurugram on Thursday. (PTI Photo) (PTI07_11_2025_000252B)
ടെന്നിസ് കോച്ചും ദേശീയതാരവുമായ രാധിക യാദവിനെ ഇന്നലെയാണ് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് രാധികയ്ക്കാണ് വെടിയേറ്റതെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ വീട്ടിലെത്തിയ പൊലീസ് കൊലയ്ക്കുപയോഗിച്ച തോക്ക് സഹിതം പിതാവായ ദീപക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാധിക അഭിനയിച്ച മ്യൂസിക് വിഡിയോ അടുത്തയിലെടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ അച്ഛനും മകളും തമ്മിലുള്ള തര്‍ക്കവും രൂക്ഷമായി. മകള്‍ സമ്പാദിച്ചിട്ട് വേണ്ട കുടുംബം കഴിയാനെന്നും വീട്ടിലിരിക്കണമെന്നുമായിരുന്നു ദീപകിന്‍റെ ആവശ്യമെന്ന് ബന്ധുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി. ടെന്നിസ് അക്കാദമി രാധികയുടെ ആഗ്രഹവും സ്വപ്ന സാഫല്യവുമായിരുന്നുവെന്നും അത് അടച്ചുപൂട്ടാന്‍ രാധിക ഒരുക്കമല്ലായിരുന്നുവെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് നാലുവട്ടമാണ് പിതാവായ ദീപക് രാധികയ്ക്ക് നേരെ വെടിയുതിര്‍ത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് നാലു വെടിയുണ്ടകള്‍ ശരീരം തുളച്ചുകയറിയെന്ന് സ്ഥിരീകരിച്ചത്. എഫ്ഐആറില്‍ മൂന്ന് തവണ വെടിയേറ്റെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നാണ് രാധികയുടെ അമ്മാവനും അതേ ഫ്ലാറ്റില്‍ തന്നെ താമസിക്കുന്നയാളുമായ കുല്‍ദീപ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഓടിയെത്തിയപ്പോള്‍ അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് രാധിക കിടക്കുന്നതാണ് കണ്ടതെന്നും കുല്‍ദീപ് മൊഴി നല്‍കി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.