school-student-attack

TOPICS COVERED

ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ തല്ലിയതിനെ തുടര്‍ന്ന് അധ്യാപകനെ സ്കൂളിൽ കയറി തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് സംഭവം. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.അധ്യാപകൻ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങൾക്കൊപ്പം വിദ്യാർത്ഥി സ്കൂളിലെത്തി ആക്രമണം നടത്തുകയായിരുന്നു.

ENGLISH SUMMARY:

A teacher in Gaya district, Bihar, was allegedly assaulted by a student's parents after he hit their child for not completing homework. The incident, involving teacher Rakesh Ranjan Srivastava, was captured on video and has since gone viral on social media. The injured teacher is currently receiving treatment at a hospital.