diya-baby

TOPICS COVERED

കുഞ്ഞിനെ വളര്‍ത്താന്‍ ഉപദേശം തരുന്നവര്‍ക്ക് മറുപടിയുമായി ദിയ കൃഷ്ണ. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ എന്തുകൊണ്ടാണ് വ്ലോഗുകള്‍ ചെയ്യാതിരിക്കുന്നത് എന്ന് പറയുകയാണ് ദിയ പുതിയ വിഡിയോയില്‍. സോഷ്യല്‍ മീഡിയയിലുടെ ജീവിതം അമിതമായി തുറന്ന് കാണിക്കാന്‍ താനിപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താരം പറയുന്നത്. ഒരു പരിധിയ്ക്ക് അപ്പുറമുള്ള ഉപദേശങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നും ദിയ പറയുന്നു.

‘ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് വ്ലോഗ് ചെയ്യുന്നത്. ഒട്ടും സമയമില്ല. ഒരു മൈ ഡിയര്‍ കുട്ടിച്ചാത്തന് പിന്നാലെ ഓടുകയാണ്. കുട്ടിയോടൊപ്പമുള്ള ജീവിതം അമിതമായി കാണിക്കേണ്ടന്നാണ് എന്റെ കാഴ്ചപ്പാട്. ഒരുപാട് അഭിപ്രായങ്ങള്‍ വരും. കുഞ്ഞിന് അത് കൊടുക്കരുത്, ഇത് കൊടുക്കരുത്, അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് ഇങ്ങനെ ഒരുപാട് അഭിപ്രായങ്ങള്‍ വരും. എല്ലാ വീടുകളിലും കുഞ്ഞുങ്ങളുണ്ട്. എല്ലാവരും ഓരോ രീതിയിലാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. ഓരോരുത്തര്‍ക്കും അവരവരുടേതായ രീതികളുണ്ട്. അത് നമ്മള്‍ വളര്‍ന്നു സാഹചര്യങ്ങളും നമ്മളുടെ രീതികളും അനുസരിച്ചിരിക്കും' താരം പറയുന്നു.

‘എല്ലാത്തിനുമുപരിയായി ഇവന്‍ എന്റെ വയറ്റില്‍ നിന്നാണ് വന്നത്. ഇവന് ഇഷ്ടമില്ലാത്തത് എന്താണ്, ഇഷ്ടമുള്ളത് എന്താണ്, എന്തിട്ടാല്‍ കരയും, എന്ത് ഇട്ടാല്‍ കരയില്ല എന്നൊക്കെ എനിക്കറിയാം. ഈ ലോകത്തിലെ എല്ലാവരേക്കാളും കൂടുതലായി. ഒരു പരിധി കഴിയുമ്പോഴേക്കും ഉപദേശങ്ങള്‍ എനിക്ക് ഇഷ്ടമല്ല’ ദിയ പറയുന്നു.  

ENGLISH SUMMARY:

Diya Krishnan shares her reasons for not vlogging extensively about her child's upbringing recently. She expresses her discomfort with unsolicited parenting advice beyond a certain point, emphasizing her unique understanding of her child's needs.