Image: Instagram,diyakrishna
അശ്വിന്റെ അമ്മയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കടുത്ത സൈബറാക്രമണം നേരിട്ടതിനു പിന്നാെല ദിയ കൃഷ്ണയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസമാണ് അശ്വിനൊപ്പം ‘പവഴമല്ലി’ പാട്ടിന് ചുവടുവച്ച വിഡിയോ ദിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഈ വിഡിയോക്ക് താഴെ ഒരു യുവതിയിട്ട കമന്റാണ് ദിയയെ ചൊടിപ്പിച്ചത്.
‘അശ്വിന്റെ അമ്മയാണെന്നേ തോന്നൂ, ദിയയെ കണ്ടാല്‍’എന്നായിരുന്നു വിഡിയോക്ക് താഴെ യുവതി കമന്റിട്ടത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കമന്റ് ചെയ്ത യുവതിയുടെ ചിത്രമടക്കം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദിയ പുറത്തുവിട്ടു. മാത്രമല്ല, നിങ്ങളുടെ അഡ്രസ് തരൂ, നിങ്ങള്‍ക്ക് എന്നും രാവിലെ നോക്കാന്‍ ഞാനൊരു നല്ല കണ്ണാടി കൊറിയര്‍ ചെയ്യാം എന്നായിരുന്നു ദിയ ചിത്രത്തിനൊപ്പം മറുപടിയായി ചേര്‍ത്തത്.
ഈ രീതിയില്‍ മറുപടി കൊടുക്കാന്‍ ആ സ്ത്രീ എന്തു തെറ്റാണ് ചെയ്തതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഒരു കമന്റിന് ആ സ്ത്രീയുടെ ചിത്രമടക്കം ഷെയര്‍ ചെയ്യാന്‍ ആരാണ് ദിയയ്ക്ക് അധികാരം നല്‍കിയതെന്നും സൈബറിടം ചോദിക്കുന്നു. ഭര്‍ത്താവിന്റെ അമ്മയെ അശ്വിന്റെ അമ്മ എന്നുവിളിക്കാതെ അമ്മ എന്നുമാത്രം വിളിച്ചാല്‍ പോരേയെന്ന ചോദ്യത്തിനു ദിയ നല്‍കിയ മറുപടിയായിരുന്നു നേരത്തേ വൈറലായത്.
വഴിയിൽ നിൽക്കുന്നവരെയൊന്നും അമ്മയെന്ന് വിളിക്കാൻ കഴിയില്ലെന്നും അമ്മയെന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട് എന്നുള്ള ദിയയുടെ മറുപടിയായിരുന്നു സോഷ്യല്‍ ഉപയോക്താക്കളെ ചൊടിപ്പിച്ചത്.