Image Credit: instagram.com/babydoll_archi
ലൈംഗികവൃത്തിയില്‍ നിന്ന് 25 ലക്ഷം രൂപ നല്‍കിയാണ് താന്‍ രക്ഷപെട്ടതെന്ന് വെളിപ്പെടുത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അര്‍ച്ചിത. ബേബി ഡോള്‍ ആര്‍ച്ചി എന്നറിയപ്പെടുന്ന അര്‍ച്ചിതയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രം എട്ടുലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്. അമേരിക്കന്‍ പോണ്‍ താരമായ കെന്ദ്ര ലസ്റ്റിനൊപ്പമുള്ള പുതിയ പ്രൊജക്ടില്‍ കൈകോര്‍ത്തിരിക്കുകയാണ് അര്‍ച്ചിത ഇപ്പോള്‍. ലൈംഗികത്തൊഴിലിന്‍റെ ഇരുണ്ട ലോകത്ത് താന്‍ ഒരുകാലത്ത് അകപ്പെട്ട് പോയിരുന്നുവെന്നും അവിടെ നിന്ന് ഒരുവിധത്തിലാണ് പുറത്തുകടന്നതെന്നും അര്‍ച്ചിത പറയുന്നു.
അര്‍ച്ചിത കെന്ദ്ര ലസ്റ്റിനൊപ്പം (Image Credit: instagram.com/babydoll_archi)
2023 ല്‍ താരം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. 25 ലക്ഷം രൂപ നല്‍കിയാണ് താന്‍ ലൈംഗിക തൊഴിലില്‍ നിന്ന് രക്ഷപെട്ടതെന്നും പിന്നീട് സമാന സ്ഥിതിയില്‍ കടന്നുപോയ എട്ടു പെണ്‍കുട്ടികളെ കൂടി രക്ഷിക്കാനായെന്നും അര്‍ച്ചിത പറയുന്നു. എന്നാല്‍ ആര്‍ക്കാണ് പണം നല്‍കിയതെന്നോ, എങ്ങനെയാണ് ലൈംഗിക തൊഴിലില്‍ അകപ്പെട്ടതെന്നോ ആരാണ് ചതിയില്‍പ്പെടുത്തിയതെന്നോ അവര്‍ വെളിപ്പെടുത്തിയിട്ടില്ല.
Image Credit: instagram.com/babydoll_archi
'ആറു വര്‍ഷം വേശ്യാവൃത്തിയുടെ ലോകത്ത് ഞാന്‍ കുടുങ്ങിക്കിടന്നു. അതിന്‍റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ നല്‍കേണ്ടി വന്നത് 25 ലക്ഷം രൂപയാണ്' എന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഇന്ന് താന്‍ അതിജീവിതയും, പ്രതീക്ഷയുടെ കിരണവുമാണെന്നും എത്ര മോശം സാഹചര്യങ്ങളില്‍ നിന്നും ഒരാള്‍ക്ക് നന്‍മയുടെ പാതയിലേക്ക് വരാന്‍ കഴിയുമെന്നും രക്ഷപെടാന്‍ സാധിക്കുമെന്നതിനുമുള്ള ജീവിക്കുന്ന ഉദാഹരണമാണെന്നും അര്‍ച്ചിത കുറിച്ചു. നിലവില്‍ ലൈംഗികത്തൊഴിലില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാനും പുനരധിവസിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ കൂടി ഭാഗമാണ് അര്‍ച്ചിത.