യുപി നോയിഡയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച വയോജനകേന്ദ്രം പൂട്ടി സീല്‍ ചെയ്ത് പൊലീസ്. മാറാന്‍ വസ്ത്രം പോലും ഇല്ലാതെ നരകിച്ച് ജീവിച്ച 42 പേരെ രക്ഷപ്പെടുത്തി. വനിതാ കമ്മിഷന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൈകള്‍ ബന്ധിക്കപ്പെട്ട് മാറാന്‍ വസ്ത്രമില്ലാതെ മതിയായ സൗകര്യമില്ലാതെ വയോജനകേന്ദ്രത്തില്‍ 42 പേര്‍.
ബന്ധുക്കള്‍ ഉപേക്ഷിച്ചവരും ആരോരുമില്ലാത്തവരുമായ ഇവരെ പാര്‍പ്പിച്ചിരുന്നത് അത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍. ജീവനക്കാരുടെ ക്രൂരത വേറെ. കൃത്യസമയത്ത് ഭക്ഷണമില്ല, കരഞ്ഞാല്‍ മര്‍ദനം,, ഇങ്ങനെ പോകുന്നു ക്രൂരതയുടെ വിവരങ്ങള്‍. പൊലീസും വനിതാ കമ്മിഷന്‍ അംഗങ്ങളും പരിശോധനയ്ക്ക് എത്തിയപ്പോള്‍ പലരുടെയും ദേഹത്ത് കണ്ടത് പേരിനുമാത്രം വസ്ത്രം.
വയോജനകേന്ദ്രത്തിന്‍റെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കും. കെട്ടിടം പൂട്ടി സീല്‍ ചെയ്തു. 42 പേരെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിലേക്ക് മാറ്റി.