നോയിഡയില്‍ യുവതിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കും. തലയും കൈകളും മുറിച്ചു മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണ്ണമായും നഗ്നമായ നിലയിലായിരുന്നു. യുവതി മരിച്ചിട്ട് ഒരുദവസമെങ്കിലുമായെന്ന് പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പറഞ്ഞു.
മുഖം വികൃതമായ നിലയിലായതിനാല്‍ ഇനിയും ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരച്ചതാരെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ് .പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അന്വേഷണസംഘം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് യുവതിയുടെ മൃതദേഹത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മരിച്ച സ്ത്രീയെ തിരിച്ചറിയാനായി മൂന്ന് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് സുമിത് ശുക്ല അറിയിച്ചു.