Image Credit; roryandsageofficial/ Instagram
ഞങ്ങളുടെ ബിക്കിനിയിലുള്ള വിഡിയോ അനുവാദമില്ലാതെ ഒരാൾ ഷൂട്ട് ചെയ്തുവെന്ന പരാതിയുമായി വിനോദസഞ്ചാരികളായ റോറി, സേയ്ജ് എന്നീ സഹോദരിമാർ രംഗത്ത്. ഡൽഹിയിലെ ഹോട്ടലില്‍ വെച്ച് സ്വിമിങ്പൂളിൽ നിൽക്കുന്ന ബിക്കിനിയിലുള്ള വിഡിയോ ഒരു യുവാവ് മുകളിലത്തെ നിലയിലെ ജനലിലൂടെ പകർത്തിയെന്നാണ് പരാതി.
അമേരിക്കൻ വിനോദ സഞ്ചാര ഗ്രൂപ്പിൽ യുവാവ് യുവതികളുടെ വിഡിയോ പകർത്തുന്ന ദൃശ്യങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നിമിഷങ്ങൾക്കം സോഷ്യൽ മീഡിയയിൽ ഈവിഡിയോ വൈറലായി. ഒരാൾ തങ്ങളുടെ ബിക്കിനി ദൃശ്യം ഷൂട്ട് ചെയ്യുന്നുണ്ടെന്ന് യുവതികൾ പറഞ്ഞതോടെ, അവരുടെ അമ്മയാണ് ഇയാളുടെ വിഡിയോ പകർത്തിയത്. അതിന് ശേഷം അവർ ഭർത്താവിനെ വിളിച്ചു വരുത്തുന്നുമുണ്ട്.
കൂട്ടിന് ഒരു പുരുഷനില്ലാതെ ഇന്ത്യയിലേക്ക് സ്ത്രീകൾ യാത്ര വരരുതെന്നും, അത് വസ്ത്രമാണെങ്കിലും ഇത്തരം പ്രശ്നങ്ങളുണ്ടാവുന്നത് ഇവിടെ സാധാരണ സംഭവമാണെന്നുമാണ് യുവതികൾ വിഡിയോയിൽ പറയുന്നത്.
ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പറഞ്ഞ് നിരവധി പ്രതികരണങ്ങളാണ് ഈ വിഡിയോയ്ക്ക് താഴെ വരുന്നത്.