ചില പ്രണയം അങ്ങനെയാണ്, മരിക്കുവോളം ഹൃദയത്തിലാകും ആ സ്നേഹവും കരുതലും, അത്തരത്തിലൊരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ നിച്ച്‌ലൗളില്‍ നിന്ന് വരുന്നത്. തന്‍റെ പ്രണയിനിക്ക് നല്‍കിയ വാഗ്ദാനം അവളുടെ മരണശേഷം നിറവേറ്റിയിരിക്കുകയാണ് കാമുകന്‍.
അന്ത്യകര്‍മ്മങ്ങൾക്കായി മൃതദേഹം ചിതയിലേക്ക് എടുക്കും മുമ്പാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് 'അവളെ എന്‍റെ ഭാര്യയാക്കാമെന്ന് ഞാന്‍ അവൾക്ക് വാക്ക് നല്‍കിയിരുന്നു. അവളെ ഞാന്‍ വധുവാക്കും.' എന്ന് പറഞ്ഞ് കരച്ചിലോടെ യുവതിയുടെ നെറ്റിയില്‍ സിന്ദൂരം പുരട്ടുകയായിരുന്നു. യുവാവിന്‍റെ ആവശ്യം കേട്ട് ആദ്യം അമ്പരന്ന പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് എതിര്‍പ്പുകളൊന്നും പ്രകടിപ്പിച്ചില്ല.
യുവാവ് നഗരത്തില്‍ ഒരു കട നടത്തുകയായിരുന്നു, ഇക്കാലത്താണ് ഇരുവരും പ്രണയത്തിലായത്, പെണ്‍കുട്ടിയുടെ കുടുംബം ആദ്യം ബന്ധത്തെ എതിര്‍ത്തെങ്കിലും പിന്നീട് ഇരുവരുടെയും ആവശ്യം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെയാണ് പെണ്‍കുട്ടിയുടെ മരണം.