യു.കെയിലെ നോര്‍ത്താംപ്റ്റണിലേക്ക് മടങ്ങാനായി ഉമങ് പട്ടേല്‍ എന്ന ഡോക്ടര്‍ ടിക്കറ്റെടുത്തത് കത്തിയമര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ ശ്രേണിയിലെ AI 171 വിമാനത്തിലായിരുന്നു. ഭാര്യയും വീട്ടുകാരും പറഞ്ഞതനുസരിച്ച് യാത്ര മാറ്റിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചപ്പോള്‍ അത് തന്‍റെ ജീവന്‍ തന്നെ കാത്തുരക്ഷിക്കുമെന്ന് അദ്ദേഹം കരുതിക്കാണില്ല. ഇന്ന് താന്‍ ജീവനോടെയിരിക്കാന്‍ കാരണം കുടുംബമാണെന്ന് പട്ടേല്‍ പറയുന്നു. ALSO READ; വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു.കെയിലേക്ക് ജോലിക്ക് പോകുമ്പോള്‍
മെയ് 24ന് സ്വദേശമായ ഗുജറാത്തിലെ മഹിസാഗറിലെത്തിയതാണ് പട്ടേലും ഭാര്യയും മക്കളും മാതാപിതാക്കളും. കുടുംബത്തെ നാട്ടിലാക്കി മടങ്ങാനായിരുന്നു പട്ടേലിന്‍റെ തീരുമാനം. അതിനായി ലണ്ടനിലേക്ക് വിമാന ടിക്കറ്റും എടുത്തു. ഇതിനിടെ ജൂണ്‍ ഒന്‍പതിന് ഭാര്യയുടെ മാതാപിതാക്കളെ കാണാനായി പോയി. അവിടെവച്ച് പനി പിടിച്ചു. ജൂണ്‍ 12ന് തിരിച്ച് പോകേണ്ടതായിരുന്നു. എന്നാല്‍ അന്ന് രാവിലെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാത്തവിധം പനി കൂടി. ALSO READ; ദുരന്തത്തിന്റെ ഓർമകൾ ഇനി വേണ്ട; എയർ ഇന്ത്യ AI 171 വിമാന നമ്പർ ഉപേക്ഷിക്കുന്നു
ഇതോടെ ഇന്ന് ഇനി പോകേണ്ട, പനി മാറിയിട്ട് മറ്റൊരു ദിവസത്തേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം എന്ന് ഭാര്യ പട്ടേലിനോട് പറഞ്ഞു. അദ്ദേഹം അത് അനുസരിച്ചു. ഭാര്യ പറഞ്ഞതുകൊണ്ടു മാത്രമാണ് താന്‍ ടിക്കറ്റ് റദ്ദാക്കിയതെന്ന് പട്ടേല്‍ പറയുന്നു. അച്ഛനും അമ്മയും കൂടി ഇന്ന് പോകേണ്ട എന്ന് പറയുന്നുണ്ടായിരുന്നു. ഇതോടെ രണ്ടുദിവസം കഴിഞ്ഞ് ജൂണ്‍ 15ന് തിരികെ പോകാമെന്ന് തീരുമാനിച്ചു. ALSO READ; കൗതുകത്തിന് പകര്‍ത്തിയ വിഡിയോ; വിമാനദുരന്തം നേരില്‍ കണ്ട നടുക്കം വിട്ടുമാറാതെ ആര്യന്‍
അങ്ങനെയിരിക്കുമ്പോഴാണ് താന്‍ പോകേണ്ടിയിരുന്ന വിമാനം തകര്‍ന്നുവീണു എന്ന വാര്‍ത്ത കാണുന്നത്. ദൈവമാണ് എന്നെ രക്ഷിച്ചത്. ആ അപകടത്തില്‍ മരണപ്പെട്ട എല്ലാവര്‍ക്കും നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു എന്നാണ് പട്ടേല്‍ വിമാന അപകടത്തെക്കുറിച്ച് പറയുന്നത്. അഞ്ചു വര്‍ഷമായി കുടുംബസമേതം യു.കെയിലായിരുന്നു പട്ടേല്‍. കഴിഞ്ഞ മാസം നാട്ടില്‍ വന്നപ്പോള്‍ പട്ടേലിന്‍റെ അച്ഛന് സ്ട്രോക്ക് വന്നു. ഇതാണ് മടങ്ങിപോകാന്‍ വൈകിയത്.