Image: AFP/ PTI
ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്കകം തീ ഗോളമായി നിലംപതിച്ച എയര്‍ ഇന്ത്യയുടെ വിമാനത്തിന് സത്യത്തില്‍ സംഭവിച്ചതെന്താണ്? ബ്ലാക് ബോക്സ് പോലും ഇതുവരേക്കും ലഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിക്കുന്നു. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം എന്ത് സാങ്കേതിക തകരാറാകും സംഭവിച്ചിട്ടുണ്ടാവുകയെന്ന അന്വേഷണത്തിലാണ് ലോകം. റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനത്തിന് ഉയരാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായെന്നും മുകളിലേക്ക് വിമാനം ഉയര്‍ത്താന്‍ പൈലറ്റുമാര്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നുമാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍. ലഭിക്കേണ്ട മര്‍ദം കിട്ടാതെ വന്നതോടെ വിമാനത്തിന് പറക്കാന്‍ കഴിഞ്ഞില്ലെന്നാണ് താഴ്ന്നിരിക്കുന്ന ലാന്‍ഡിങ് ഗിയറുകള്‍ വ്യക്തമാക്കുന്നതെന്നും വിലയിരുത്തലുണ്ട്. Also Read: ബ്ലാക്ക് ബോക്സ് കണ്ടെത്തിയില്ല, എല്ലാം ഊഹാപോഹം; എയര്‍ ഇന്ത്യ
The Air India Boeing 787 Dreamliner plane that crashed in Ahmedabad on June 12, 2025, flies over Melbourne, Australia, on December 29, 2024, in this handout picture. RYAN ZHANG/via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES.
വിമാനം തീര്‍ത്തും അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന മേയ് ഡേ സന്ദേശം പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് ഇതോടെ കൈമാറുകയും ചെയ്തതും സംശയങ്ങള്‍ ബലപ്പെടുത്തുന്നുണ്ട്. പറന്നുയരാനുള്ള മര്‍ദം ലഭിക്കാതെ വന്നതോടെ വിമാനത്തിന്‍റെ മുന്‍ഭാഗം ഉയര്‍ത്താന്‍ പൈലറ്റുമാര്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി വിമാനം താഴേക്ക് പതിക്കുകയായിരുന്നുവെന്നും ചില പൈലറ്റുമാരും പറയുന്നു.
വിമാനത്തിന്‍റെ എന്‍ജിനുകള്‍ മതിയായ ഊര്‍ജം ഉല്‍പാദിപ്പിച്ചിരുന്നതായി കാണുന്നില്ല. ഇതിനൊപ്പം ഓക്സിലിയറി പവര്‍ യൂണിറ്റെന്ന ചെറു ജനറേറ്ററും പ്രവര്‍ത്തിച്ചിരുന്നില്ല. ടേക്ക് ഓഫില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ല. പക്ഷേ ഗിയര്‍ ഉയര്‍ത്തുന്നതിനിടയില്‍ വിമാനം താഴേക്ക് പതിക്കുകയായിരുന്നു. എന്‍ജിന്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാത്ത അവസ്ഥയിലോ, വിമാനത്തിന് പറന്നുയരാനുള്ള മര്‍ദം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയിലോ ആണ് ഇത് സംഭവിക്കുക. അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യം കൃത്യമായി കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് മുതിര്‍ന്ന പൈലറ്റായ ക്യാപ്റ്റന്‍ സൗരഭ് ഭട്നാഗര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
Emergency crews work as smoke rises from the wreckage of a Boeing 787 Dreamliner where the Air India plane crashed in Ahmedabad, India, June 12, 2025. REUTERS/Amit Dave TPX IMAGES OF THE DAY
ബോയിങിന്‍റെ 787 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദില്‍ ഇന്നലെ അപകടത്തില്‍പ്പെട്ടത്. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാട്വികിലേക്ക് തിരിച്ച വിമാനം 672 അടി ഉയരത്തിലെത്തിയതിന് പിന്നാലെ തീ ഗോളമായി സമീപത്തെ ആശുപത്രിക്കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകമാണ് തകര്‍ന്നത്. 230 യാത്രക്കാരും 10 ക്യാബിന്‍ ക്രൂവും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടു. 11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍, വിമാനത്തിന് തീ പിടിച്ചതിന് പിന്നാലെ എമര്‍ജന്‍സി വിന്‍ഡോയിലൂടെ ചാടുകയായിരുന്നു. നിലവില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് വിശ്വാസ്. 11 J ആയിരുന്നു വിശ്വാസിന്‍റെ സീറ്റ്. എന്നാല്‍ അവസാന നിമിഷം സീറ്റ് 11 A യിലേക്ക് അധികൃതര്‍ മാറ്റി നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.