അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരും കൊല്ലപ്പെട്ടതോടെ, ദുഃഖത്തിൽ പങ്കുചേർന്ന് എയർ ഇന്ത്യ സമൂഹ മാധ്യമങ്ങളിൽ അവരുടെ കവർ ചിത്രം കറുപ്പ് നിറമാക്കി. 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനും യാത്രാ പട്ടികയില്‍ ഉൾപ്പെട്ടിരുന്നു. ആകെ യാത്രക്കാരിൽ 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
Read Also: വിമാനം ഇടിച്ചിറങ്ങിയത് ലഞ്ച് ടൈമില്‍ ; മെഡി.കോളജ് ഹോസ്റ്റല്‍ അന്തേവാസികളായ 5പേരും മരണമടഞ്ഞു
സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. ഹൃദയഭേദഗമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. ഈ സമയത്ത് രാഷ്ട്രം അവർക്കൊപ്പം നിൽക്കുന്നു. രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറയുന്നു. വിമാനം തകർന്ന് വീണത് ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് തീപടര്‍ന്നതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു. എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം ഹോസ്റ്റല്‍ പരിസരത്തേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു.
Read Also: 'മേയ്ഡേ';അപായമെന്ന് മൂന്നുവട്ടം സന്ദേശം; പിന്നാലെ റേഡിയോ നിശബ്ദം; ദുരന്തം പറന്നിറങ്ങിയതിങ്ങനെ
ഡോക്ടർമാരുടെ താമസസ്ഥലങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾക്കും പരുക്കേറ്റു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് ശേഷം വെറും 800 അടി മാത്രം ഉയർന്ന വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് അപായസന്ദേശം അയച്ചിരുന്നു.
ലണ്ടനിലെ ഗാറ്റ്‌വിക്ക് ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ പാർപ്പിട മേഖലയിലേക്ക് തകർന്നു വീണത്. മലയാളി നഴ്സായ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത ആർ. നായരും (40) ദുരന്തത്തില്‍പ്പെട്ട യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. യുകെയിൽ നഴ്‌സായ രഞ്ജിത നാട്ടിലെത്തി മടങ്ങുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളാണ് രഞ്ജിതയ്ക്കുള്ളത്.