TOPICS COVERED

മനുഷ്യരെ അമ്പരപ്പിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ കാണാറുണ്ട്. ഒരു പേടിയും കൂടാതെ വിഷമുളള പാമ്പുകളുടെ കൂടെ ഇടപഴകുന്ന വിഡിയോകളും ഇത്തരം വിഡിയോകളില്‍ ഉള്‍പ്പെടും. ഇപ്പോഴിതാ, വീണ്ടും മൂര്‍ഖന്‍പാമ്പിന്‍റെ പത്തിയില്‍ ഉമ്മ നല്‍കുന്ന യുവാവിന്‍റെ വിഡിയോയാണ് സൈബറിടത്ത് വൈറലാകുന്നത്. 'സ്നേക്ക് കിംഗ്, ആരും ഇത് അനുകരിക്കരുത്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യാതൊരു ഭയവും കൂടാതെ പാമ്പിന്റെ പത്തിയിൽ ഉമ്മ വയ്ക്കുന്ന യുവാവിന്‍റെ വിഡിയോ സ്നേക്ക് സൊഹൈല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ചിലരൊക്കെ സോഷ്യൽ മീഡിയയിൽ യുവാവിനെ ധൈര്യശാലി എന്ന് വിളിക്കുമ്പോള്‍ മറ്റ് ചിലര്‍ അപകടസാധ്യതയും എന്ത് വിഡ്ഢിത്തമാണ് കാണിക്കുന്നതെന്നുമാണ് ചോദിക്കുന്നത്. 

വിഡിയോയില്‍ ഒന്നിലധികം പാമ്പുകള്‍ യുവാവിന്‍റെ ചുറ്റുമുള്ളത് കാണാവുന്നതാണ്. പാമ്പുപിടുത്തക്കാരനാണ് യുവാവ് എന്നാണ് കരുതപ്പെടുന്നത്. യുവാവിന്‍റെ അക്കൗണ്ടില്‍ പാമ്പുകളുമായുള്ള മറ്റ് ധാരാളം വിഡിയോകളുമുണ്ട്. നിമിഷങ്ങള്‍ക്കകം വിഡിയോ സൈബറിടത്ത് വൈറലാണ്. 

ENGLISH SUMMARY:

A daring video showing a man fearlessly kissing the hood of a King Cobra has gone viral on social media, leaving viewers stunned. Shared with the caption "Snake King, no one should imitate this," the clip from the Instagram page 'Snake Sohail' features the man interacting with multiple snakes