dog-girl-viral

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ഒരു കൊച്ചുപെൺകുട്ടിയും കുറച്ച് നായകളും തമ്മിലുള്ള അപൂർവ സൗഹൃദമാണ്. Tivvvvy എന്ന യൂസറാണ് വിഡിയോ സോഷ്യൽ‌ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എവിടെ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. ഒരു റോഡിൽ നിന്നുള്ള കാഴ്ചയാണ് കാണുന്നത്. വിഡിയോയിൽ ഒരു കൊച്ചുപെൺകുട്ടിയേയും കുറച്ചധികം നായകളേയും കാണാം. വിവിധ സമയങ്ങളിലാണ് വിഡിയോ പകർത്തിയിരിക്കുന്നത്. 

വിഡിയോയിൽ പെൺകുട്ടി ഈ നായകൾക്കൊപ്പം നടക്കുന്നതും അവയ്ക്കൊപ്പം കളിക്കുന്നതുമൊക്കെയാണ് കാണുന്നത്. അവൾ അവയ്ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതും അവയെ ഉയരമുള്ള സ്ഥലങ്ങളിലേക്ക് കയറാൻ സഹായിക്കുന്നതും ഒക്കെ കാണാം. മാത്രമല്ല, അതിൽ നായയുടെ പുറത്ത് കയറിക്കൊണ്ട് അവൾ സഞ്ചരിക്കുന്നതും കാണാം. അവളോട് നായകൾക്കും ഏറെ കരുതലും അടുപ്പവുമാണ് എന്ന് കാണുമ്പോൾ മനസിലാവും. അത്രയേറെ അടുപ്പത്തോടെയാണ് അവ പെൺകുട്ടിയുമായി ഇടപഴകുന്നത്. പെൺകുട്ടിയും യാതൊരു സങ്കോചവും ഇല്ലാതെ തന്നെയാണ് അവയോട് ഇടപഴകുന്നത്.

നിരവധിപ്പേരാണ് ഈ വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'പെൺകുട്ടിക്ക് സുരക്ഷ നൽകാൻ മറ്റാരും വേണ്ട, അത്രയേറെ അവൾ ആ നായകൾക്കൊപ്പം സുരക്ഷിതയാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 'പുലിയ്ക്കോ കടുവയ്ക്കോ ഒന്നും തന്നെ അവളെ തൊടാനാവില്ല, അവൾക്ക് Z+ സുരക്ഷയാണ്' എന്നാണ് ഒരാള്‍ കമന്‍റ് നല്‍കിയത്.

ENGLISH SUMMARY:

A touching video showcasing the rare and beautiful friendship between a little girl and a group of stray dogs is now going viral on social media. Shared by the user 'Tivvvvy', the video has captured the hearts of many online. Though the exact location where the video was filmed remains unknown, it appears to be taken on a roadside. The video, compiled from clips recorded at different times, shows the young girl interacting affectionately with several dogs, highlighting a pure and innocent connection between humans and animals.