ലഹരിയില്‍ ചിലര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ക്കുപോലും ബോധ്യമുണ്ടാകില്ല. പലപ്പോഴും അമ്പരപ്പിക്കുന്നതാകും ഇത്തരക്കാരുടെ പെരുമാറ്റം അത്തരത്തിലൊരു കൃത്യമാണ് ബംഗാളിലെ കിഴക്കന്‍ മേദിനിപൂര്‍ ജില്ലയിലെ കോണ്‍ടായ് ഗ്രാമവാസിയായ പ്രഭാകര്‍ സിങ് ചെയ്തത് . മൃതദേഹം അടക്കം ചെയ്ത സ്ഥലം കുഴിച്ച് അസ്ഥികൂടം പുറത്തെടുത്തു. പിന്നെ അതിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ഇയാളെ ഒടുവില്‍ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പൊലീസിലേല്‍പ്പിച്ചു
കഴിഞ്ഞദിവസമാണ് ആരെയും അമ്പരിപ്പിച്ച സംഭവം അരങ്ങേറിയത് . മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു പ്രഭാകര്‍ സിങ് . എന്തും ചെയ്യുമെന്ന സ്ഥിതി . ആ അവസ്ഥയിലാണ് ആരും പ്രതീക്ഷിക്കാത്തൊരു പ്രവര്‍ത്തിക്ക് പ്രഭാകര്‍ മുതിര്‍ന്നത് .7വര്‍ഷം മുമ്പ് മരണമടഞ്ഞ നാട്ടുകാരിയായ സ്ത്രീയെ അടക്കം ചെയ്ത സ്ഥലത്ത് ചെന്ന പ്രഭാകര്‍ മണ്‍വെട്ടി കൊണ്ട് അവിടെ കുഴിവെട്ടി അസ്ഥികൂടം പുറത്തെടുത്തു. ഈ വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി . പുറത്തെടുത്ത അസ്ഥികൂടം ഒപ്പം നിര്‍ത്തി സെല്‍ഫിയെടുക്കാനായി ശ്രമം ഈ അങ്കമെല്ലാം കണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ പ്രഭാകറിനെ പിടികൂടി നന്നയി കൈകാര്യം ചെയ്തു. മര്‍ദനത്തില്‍ അയാള്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു .
ഈ സമയം സ്ഥലത്തെത്തിയ പൊലീസിനെയും നട്ടുകാര്‍ വെറുതേവിട്ടില്ല . ഒരുസംഘമാളുകള്‍ പൊലീസിനെതിരെ ആക്രോശിച്ചു . ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ പൊലീസ് ഒന്നും ചെയ്യുന്നല്ലെന്നായിരുന്നു ആക്ഷേപം. പ്രഭാകറിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചതോടെ നാട്ടുകാര്‍ ആക്രമണം തുടങ്ങി . സമീപത്തുണ്ടായിരുന്ന ഇഷ്ടികകള്‍ പൊലീസിനു നേരെ വലിച്ചെറിഞ്ഞു . സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് യുവാവിനെ സ്ഥലത്തു നിന്ന് രക്ഷിക്കുകയും ചികല്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സ്ഥിരം മദ്യപാനിയായ പ്രഭാകര്‍ സിങ്ങ് മുന്‍പും ഇത്തരം സാമുഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബംഗാളിന് പുറത്ത് പലസ്ഥലങ്ങളിലും ഹോട്ടല്‍ ജോലി ചെയ്തിട്ടുള്ള പ്രഭാകറിന് മദ്യപാനത്തെ തുടര്‍ന്നാണ് ജോലി നഷ്ടപ്പെട്ടത്. എന്നിരുന്നാലും, യുവാവ് എന്തിനാണ് സ്ത്രീയുടെ അസ്ഥികൂടം ശവക്കുഴിയിൽ നിന്ന് പുറത്തെടുത്തത് എന്നത് ഇപ്പോഴും വ്യക്തമല്ല.