വില്‍പത്രം അംഗീകരിക്കാന്‍ ഒടുവില്‍ മോഹിനി മോഹന്‍ ദത്ത തയ്യാറായതോടെ രത്തന്‍ ടാറ്റയുടെ സ്വന്ത് പങ്കിടുന്നതിലെ നിയമ തടസങ്ങള്‍ മാറുന്നു. വില്‍പത്രത്തില്‍ പറഞ്ഞതു പ്രകാരം 588കോടി രൂപ വിലമതിക്കുന്ന സ്വത്തിന് മോഹിനി മോഹന്‍ ദത്ത അവകാശിയാകും. അതായത് രത്തന്‍ ടാറ്റയുടെ സ്വത്തില്‍ കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഓഹരിയാണിത്.
താജ് ഹോട്ടൽസ് ഗ്രൂപ്പ് മുൻ ഡയറക്ടര്‍ കൂടിയായ മോഹിനി മോഹന്‍ ദത്ത , രത്തന്‍ ടാറ്റയുടെ അടുത്ത സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. രത്തന്‍ ടാറ്റയുടെ വില്‍പത്രം നടപ്പാക്കുന്നതുമയി ബന്ധപ്പെട്ട നിയമ നടപടികള്‍ ഇപ്പോള്‍ മുംബൈ ഹൈക്കോടതിയില്‍ പുരോഗമിക്കുകയാണ്. വില്‍പത്രത്തിലെ വ്യവസ്ഥകള്‍ അതുപടി അംഗീകരിക്കാന്‍ മോഹിനി മോഹന്‍ ദത്ത തുടക്കത്തില്‍ തയ്യാറായിരുന്നില്ല .
ഇത് സ്വത്ത് വിഭജനം സങ്കീര്‍ണമാക്കിയിരുന്നു. 3900 കോടി മൂല്യമുള്ള രത്തന്‍ ടാറ്റയുടെ സ്വത്തിന് ഒട്ടേറെ അവകാശികളാണുള്ളത് . ഒരോരുത്തര്‍ക്കും അര്‍ഹതയുള്ള സ്വത്ത് വില്‍പത്രത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ സ്വത്തില്‍ സ്വന്തം അവകാശം പറഞ്ഞ് മുന്നോട്ടു വന്ന ഒരേയൊരാള്‍ മോഹിനി മോഹന്‍ ദത്തയാണ്. ഇതാണ് വിഭജനം സങ്കീര്‍മാക്കിയത്.
വില്‍പത്ര പ്രകാരം രത്തന്‍ ടാറ്റയുടെ അവശേഷിക്കുന്ന സ്വത്തില്‍ മൂന്നില്‍ രണ്ട് ഭാഗം അദ്ദേഹത്തിന്‍റെ അര്‍ധ സഹോദരികളായ ഷിരീൻ ജെജീഭോയ്, ഡീന ജെജീഭോയ് എന്നിവര്‍ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തന്നെയാണ് വില്‍പ്പത്രത്തിന്‍റെ നടത്തിപ്പുകാരും. ഇതിനെതിരെയാണ് മോഹിനി മോഹന്‍ ദത്ത രംഗത്തെത്തിയത് . പക്ഷേ അസംതൃപ്തരായ അവകാശികള്‍ സ്വത്തിനുമേല്‍ തര്‍ക്കമുന്നയിക്കുന്ന് ഒഴിവാക്കാനുള്ള മാര്‍ഗവും രത്തന്‍ ടാറ്റ വില്‍പത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു . വില്‍പത്രത്തിനുമേല്‍ മല്‍സരമില്ല എന്ന ക്ലോസാണ് അദ്ദേഹം എഴുതിച്ചേര്‍ത്തിരുന്നത്. അസംതൃപ്തരായ അവകാശികള്‍ തമ്മിലുള്ള തര്‍ക്കം ഒഴിവാക്കാനായിരുന്നു ഇത്.
ഇതുമൂലം മോഹനി മോഹന്‍ ദത്തയ്ക്ക് ഒരു പരിധിക്കപ്പുറം എതിര്‍പ്പ് ഉയര്‍ത്താനായില്ല. തര്‍ക്കവുമായി മുനോട്ടുപോയാല്‍ നയമപമായി സ്വത്തില്‍ ദത്തയ്ക്കുള്ള അവകാശം ഒഴിവാക്കുവാന്‍ കോടതിക്കാവുമായിരുന്നു . ഇതാണ് വില്‍പത്രം അംഗീകരിക്കാന്‍ ദത്തയെ പ്രേരിപ്പിച്ചതും വിഭജനം സുഗമമാക്കിയതും . ദത്തയും ടാറ്റയും തമ്മില്‍ 60 കൊല്ലത്തോളം നീണ്ട പരിചയമുണ്ട്.