നോയിഡയില്‍ ടോയ്്ലെറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. മുഖത്തും, ശരീരത്തും പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ നോയിഡ സെക്ടര്‍ 36 ലെ ഒരു വീട്ടിലെ വെസ്റ്റേണ്‍ ടോയ്്ലെറ്റാണ് പൊട്ടിത്തെറിച്ചത്. യുവാവ് ഫ്ലഷ് അമര്‍ത്തിയതോടെ ടോയ്‌ലറ്റ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും, തീ ആളിപ്പടരുകയുമായിരുന്നു. യുവാവിന് 35 ശതമാനം പൊളളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
യുവാവ് ആ സമയത്ത് ഫോണോ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളോ ഉപയോഗിച്ചിരുന്നില്ല. വീട്ടിലെ എസിയ്ക്കും, മറ്റ് വൈദ്യുതി ഉപകരണങ്ങള്‍ക്കും കേടുപാടുകളും ഉണ്ടായിരുന്നില്ല. മീഥെയ്ന്‍ വാതകം അടിഞ്ഞുകൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം. ഡ്രെയിനേജ് സംവിധാനം തകരാറിലായാലോ, അടഞ്ഞുപോയാലോ മീഥെയ്ന്‍ വാതകം അടിഞ്ഞുകൂടാമെന്നും പിന്നീട് അത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും അപകടത്തിന് ശേഷം പ്രദേശത്തെ ഡ്രെയിനേജ് സംവിധാനത്തിനെതിരെയും പരാതികള്‍ ഉയരുന്നുണ്ട്