ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണ്ണര്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്ന ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് കേരളം സുപ്രിം കോടതിയില്‍. ഹര്‍ജി നിലവില്‍ അപ്രസക്തമാണെന്നും അതിനാല്‍ പിന്‍വലിക്കുകയാമെന്നും സംസ്ഥാന സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ ഭരണഘടനാ പ്രശ്നമുന്നയിച്ചുള്ള ഹര്‍ജി നിസ്സാരമായി ഫയൽ ചെയ്യാനും പിൻവലിക്കാനുമാകില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു.
ഹര്‍ജി പിന്‍വലിക്കുന്നതിനെ കേന്ദ്രം എതിര്‍ക്കുന്നത് എന്തിനാണെന്ന് സര്‍ക്കാര്‍ ചോദിച്ചു. ഒടുവില്‍ ഹര്‍ജി ചൊവ്വാഴ്ചയത്തേക്ക് പരിഗണിക്കാന്‍ മാറ്റി. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ കേസില്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി കേരളത്തിനും ബാധകമാണെന്ന് വാദിച്ചാണ് കേരളം ഹര്‍ജി പിന്‍വലിക്കുന്നത്.