വൈകിട്ടെന്താ പരിപാടി, ഇടയ്ക്ക് നമ്മള്‍ ചോദിക്കുന്ന് ചോദ്യമാണ്. മനുഷ്യര്‍ മദ്യപാനം തുടങ്ങിയത് എപ്പോഴായിരിക്കും. ഒരുമിച്ചിരുന്ന് ചില്‍ ചെയ്ത് ചിയേഴസ് പറയുന്നതിന്റെ ഹിസ്റ്ററി ഒന്ന് നോക്കാം.
കടുത്ത മദ്യപാനത്തെപ്പറ്റിയോ മദ്യപരെപ്പറ്റിയോ അല്ലട്ടോ നമ്മള്‍ പറയാന്‍ പോണത്. ഒരു ഉഷാറ് ഉല്‍സാഹക്കമ്മറ്റിക്കാര്.. വട്ടംകൂടിയിരുന്ന് ചെറുതടിച്ച്, ജാലകങ്ങള്‍ നീ തുറന്നു, ഞാനതിന്റെ കീഴില്‍ നിന്നു എന്ന് രണ്ട് വരി പാടി ഒരു ഓളം ഉണ്ടാക്കണത് നമ്മള്‍ മലയാളികളുടെ ഒരു ശീലാണ് അല്ലേ. ഇതിന്റെ ചരിത്രം അറിയാന്‍ നോക്കീട്ടുണ്ടോ എപ്പളെങ്കിലും. ഇല്ലാച്ചാല്‍ കണ്ടോളൂ. ദേ ഇരിക്കണ ടീമ്സിനെ കണ്ടില്ലേ. ആ നമ്മുടെ അതിപുരാതന പൂര്‍വികര്‍, കൂട്ടം കൂടിയിരുന്ന് അകത്താക്കണത് എന്താന്ന് മനസിലായോ? കണ്ടാല്‍ ഒരു പഴം ല്ലേ. എന്നാല്‍ കഥ വേറെ ലെവലാണ് ഗയ്സ്. ഈ ഇരിക്കുന്നതാണ് ആഫ്രിക്കന്‍ ചിമ്പാന്‍സികള്‍. പങ്കിട്ട് തിന്നുന്നത് ആഫ്രിക്കന്‍ ബ്രഡ്ഫ്രൂട്ട് എന്ന് പഴമാണ്. ഒന്നാന്തരം ലഹരിയാണത്രേ ഈ പഴങ്ങള്‍. പശ്ചിമാഫ്രിക്കയില്‍ നിന്നാണ് ഗവേഷകര്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. എഥനോള്‍ അടങ്ങിയ പഴം പുളിച്ച അവസ്ഥയില്‍ ചിമ്പാന്‍സികള്‍ പങ്കിട്ട് തിന്നും. ഗിനിയ– ബിസൗവിലെ കാന്‍റന്‍ഹെസ് നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അവര്‍ ഭക്ഷിച്ച പഴത്തിലെ ആല്‍ക്കഹോളിന്റെ അളവും പരിശോധിച്ചു. .6ശതമാനം ആല്‍ക്കഹോള്‍ ബൈ വോളിയം എന്നാണ് കണ്ടെത്തല്‍. ഇത് അളവ് പ്രകാരം കുറവാണെങ്കിലും ഈ ആശാന്‍മാര്‍ ഇത് മാത്രമാണല്ലോ കഴിക്കുന്നത്. അതുകൊണ്ട് തന്നെ ഫിറ്റാവാന്‍ പോന്ന ലഹരി കിട്ടുമെന്ന് സാരം. പ്രായ ലിംഗ ഭേദമില്ലാതെ ചിമ്പാന്‍സികള്‍ ഇത് ഭക്ഷിക്കുന്നു. എന്നാല്‍ എല്ലാ പഴങ്ങളും ഇങ്ങനെ ഒന്നിച്ചുകൂടിയിരുന്ന് തിന്നുന്നില്ല എന്നും തെളിവ് കിട്ടിയിട്ടുണ്ട്. ഒന്നിച്ചിരുന്ന് മദ്യപ്പഴങ്ങള്‍ പങ്കിടുന്നതിലൂടെ സാമൂഹികബന്ധം വളര്‍ത്തിയെടുക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ടാകാം എന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. അപ്പൊ ഈ സുന്ദരമായ ആചാരം നമ്മള്‍ പാവപ്പെട്ട മനുഷ്യര്‍ തുടങ്ങിവെച്ചതല്ല എന്ന് മനസിലായില്ലേ. കാര്‍ന്നമ്മാരായിട്ട് തുടങ്ങിയത് നമ്മള്‍ തുടരുന്നു എന്ന് മാത്രം. എന്നാപ്പിന്നെ ടീമുണ്ടാക്കല്ലേ..