delhi-metro

Image Credit: billu_sanda_7011

സുഖകരമായ യാത്ര മാത്രമല്ല  ആനന്ദിപ്പിക്കുന്ന പലതുമുണ്ട്  ഡല്‍ഹി മെട്രോയില്‍.   ഡാൻസ് റീലുകൾ  മുതൽ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ വിവാദ വിഡിയോകളില്‍ വരെ വരെ മെട്രോ വാര്‍ത്തകേന്ദ്രവുമായിട്ടുണ്ട് . മെട്രോ യാത്രക്കിടെ ഒരു കൂട്ടം സ്ത്രീകള്‍ ഭക്തി ഗാനം ആലപിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറല്‍. 

മെട്രോ കോച്ചിന്‍റെ പലഭാഗങ്ങളിലിരുന്നാണ് ഗായകസംഘത്തിന്‍റെ  ഗാനാലാപനം . ചിലര്‍  തറയിലിരുന്ന വാദ്യോപകരണങ്ങള്‍ വായിക്കുന്നതും കാണാം. പാട്ടുകാരുടെ ആവേശം പക്ഷേ കേള്‍വിക്കാരില്‍ പലര്‍ക്കുമില്ലെന്നതും വിഡിയോയില്‍ വ്യക്തം. പലരും അനവസരത്തിലെ പാട്ടില്‍ അസ്വസ്തത പ്രകടിപ്പിക്കുന്നുമുണ്ട് . ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ  ഗാനാലാപനം അവസാനിപ്പിച്ച്  ഗായകസംഘാംഗങ്ങളായ സ്ത്രീകള്‍  ക്ഷമാപണം നടത്തി.

മെട്രോയില്‍ യാത്രക്കാര്‍ പാലിക്കേണ്ട ചില കര്‍ശന നിയമങ്ങളുണ്ട്. തറയിലിരിക്കുക, നൃത്തം ചെയ്യുക, പാട്ടു പാടുക തുടങ്ങിയ കാര്യങ്ങളെല്ലാം  അവിടെ നിരോധിച്ചതാണ്. ഈ വീഡിയോയ്ക്ക് ശേഷം മെട്രോ സുരക്ഷിതമായ ഒരു പൊതുഗതാഗത ശൃംഖലയാണെന്ന് യാത്രക്കാരെ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്.  സമൂഹ മാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍ വിഡിയോ കുറഞ്ഞ സമയം കൊണ്ടുതന്നെ 2 ദശലക്ഷത്തിലധിംകം കാഴ്‍ച്ചക്കാരെയും 87,000 ത്തിലധികം ലൈക്കുകളും വീഡിയോ നേടി.

എന്നാല്‍ സമ്മിശ്ര കമന്റുകളാണ് വീഡിയോയ്ക്കുള്ളത് . ദൈവത്തിനോടുള്ള ഭക്തി നല്ലതാണെന്നും അതിനാല്‍ ഇതിന് ഒരു കുഴപ്പവുമില്ലെന്നും ഒരാള്‍ പറഞ്ഞപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള വേദിയല്ല മെട്രോ എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്

ENGLISH SUMMARY:

Delhi Metro continues to be more than just a mode of transport—it's now a stage for content and expression. A new viral video shows a group of women singing a devotional song during a metro ride, sparking mixed reactions online. From dance reels to influencer videos, the metro has become a frequent subject of both admiration and controversy. The recent clip adds yet another chapter to the evolving culture inside India’s busiest metro network.