reel-bengaluru

നടുറോഡില്‍ കസേരയിട്ട് രാജകീയമായി ചായ കുടിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. റീല്‍ ചിത്രീകരിക്കാനായാണ് ബംഗളൂരുവിലെ തിരക്കേറിയ റോഡില്‍ യുവാവ് പ്രകടനം നടത്തിയത്. മഗാധി റോഡില്‍ ഏപ്രില്‍ 12നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വിഡിയോ പശ്ചാത്തലഗാനമിട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ യുവാവിന്റെ കാര്യത്തിലൊരു തീരുമാനമായി.

റീല്‍ ബംഗളൂരു പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് ബംഗളൂരു പൊലീസ് തന്നെ റീലിന്റെ പരിഷ്ക്കരിച്ച പതിപ്പ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. നടുറോഡില്‍ ചായകുടിച്ചിരുന്ന യുവാവ് പിന്നീട് എസ്ജെ പാര്‍ക്ക് പൊലീസ് സ്റ്റേഷനിനു മുന്‍പിലെ തറയില്‍ മുട്ടുകുത്തിയിരിക്കുന്ന ദൃശ്യങ്ങളും കൂടി ചേര്‍ത്തായിരുന്നു പൊലീസ് ‘ഫ്യൂ മൊമെന്റ്സ് ലേറ്റര്‍’ എന്നു ചേര്‍ത്ത് റീല്‍ തയ്യാറാക്കിയത്. 

വൈറലായ വിഡിയോയുടെ ഉടമയെ പൊലീസ് തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കസര്‍ത്തുകളൊന്നും ആരും നടത്തരുതെന്നും ബംഗളൂരു സിറ്റിപൊലീസ് പിന്നാലെയുണ്ടെന്നും കൂടി വിഡിയോയിലൂടെ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

A video of a young man royally sipping tea while sitting on a chair in the middle of a busy road has gone viral on social media. The act was performed as part of shooting a reel on one of Bengaluru’s bustling roads. The video was filmed on Magadi Road on April 12.