ബോളിവുഡ് സിനിമ ഛാവയുടെ ബ്ലോക്ബസ്റ്റർ വിജയത്തിന് പിന്നാലെ വെട്ടിലായി മധ്യപ്രദേശിലെ ബിമാപുർ . അസിർഗഡ് കോട്ടയിൽസ്വർണ്ണം ഉണ്ടെന്ന സിനിമയിലെ രംഗം കണ്ട് നിധി തേടിയെത്തുന്നവരുടെ ഒഴുക്കാണ് ബുർഹാൻപൂരിലേക്ക്. പോലീസിനെ വിന്യസിച്ചാണ് ആൾക്കൂട്ടത്തെ തടയുന്നത്
ബോളിവുഡിൽ തരംഗമായി മാറി വിക്കി കൗശൽ നായകനായ 'ഛാവ.' വിജയാഘോഷത്തിന് പിന്നാലെ ബുർഹാൻപൂർ അസിർഗഡ് കോട്ടയങ്ങ് പലരുടെയും മനസിൽ പതിഞ്ഞു തീയറ്ററിൽ നിന്ന് നേരെ വെച്ചുപിടിച്ചു കോട്ടയിലേക്ക്. മറാത്തകൾക്കെതിരായ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ സൈനിക നടപടികൾക്കു ശേഷം നിധികൾ അസിർഗഡ് കോട്ടയിൽ ഒളിപ്പിച്ചതായി ഛാവയിൽ പരാമർശിച്ചതാണ് വിനയായത്.
കുഴിച്ചെടുക്കുന്നത് നിധിയായതിനാൽ ആരും കാണേണ്ട എന്ന് കരുതി എല്ലാവരും തിരഞ്ഞെടുത്തത് രാത്രി സമയം. നിധി തേടി ഇറങ്ങിയവരുടെ എണ്ണം വർധിച്ചതോടെ അസിർ ഗഡ് കോട്ട വാഴ കൃഷിക്ക് കുഴിയെടുത്തത് പോലെയായി.. നാട്ടുകാർക്കും ഭൂമിക്കും ഒരുപോലെ ദോഷമായതോടെ പോലീസെത്തി, നിധി വേട്ടക്കാരെ പിരിച്ചുവിട്ടു. പ്രദേശത്തിന്‍റെ സംരക്ഷണത്തിന് കാവൽ നിൽക്കുകയാണ് പോലീസ് ഇപ്പോൾ.