kovai-co-bonus

TOPICS COVERED

വിദേശ കമ്പനികള്‍ ജീവനക്കാര്‍ക്ക് വമ്പന്‍ ബോണസ് നല്‍കുന്ന വാര്‍ത്തകള്‍ ഇടക്കിടെ വരാറുണ്ട്. അപ്പോഴെല്ലാം അവിടേയ്ക്ക് ജോലിക്ക് വണ്ടി കയറിയാലോ എന്നാണ് പലരുടെയും തമശ കലര്‍ന്ന കമെന്‍റുകള്‍. എന്നാല്‍ ഇനിയത് വേണ്ടി വരില്ല. കേരളത്തിന് തൊട്ടടുത്ത് തമിഴ്നാട്ടില്‍ നിന്നാണ് ഒരു വമ്പന്‍ ബോണസ് വാര്‍ത്ത വരുന്നത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോവൈ.കോ (kovai.co) എന്ന കമ്പനി ജീവനക്കാര്‍ക്ക്  നല്‍കിയത് 14.5 കോടിയുടെ ബോണസാണ്. മലയാളികൾ ഉൾപ്പെടെ ജോലി ചെയുന്ന കമ്പനിയുടെ ഉടമ ശരവണ കുമാറാണ് തന്റെ കമ്പനിയിലെ 140 ജീവനക്കാർക്ക്  ബോണസ് നൽകികൊണ്ട് ഞെട്ടിച്ചത്.

മൂന്ന് വർഷം മുൻപാണ് കമ്പനിയിൽ ആറുമാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് നൽകുമെന്ന് ശരവണ കുമാർ പ്രഖ്യാപിച്ചത്. എന്നാല്‍ അത് വെറും പാഴ്വാക്കാകുമെന്നാണ് ജീവനക്കാര്‍ കരുതിയത്. ഇന്ന്  140 ജീവനക്കാർക്ക് 14 കോടി രൂപ ബോണാസായി നൽകിയപ്പോൾ പലരുടെയും അക്കൗണ്ടുകളിൽ എത്തിയത് ലക്ഷങ്ങളായിരുന്നു.

kovaico-2

2011ലാണ് ശരവണകുമാര്‍ കമ്പനി തുടങ്ങുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബിബിസി, ബോയിങ്, ഷെല്‍ തുടങ്ങിയ ഭീമന്‍ കമ്പനികളുമായി ഐ.ടി സേവനങ്ങള്‍ക്കുള്ള കാരാറ് സ്വന്തമാക്കി. പത്ത് വര്‍ഷത്തോളം ലണ്ടനില്‍ ജോലി ചെയ്ത ശേഷമാണ് ശരവണകുമാര്‍ ഇന്ത്യയിലേയ്ക്ക് വന്നത്. പുറത്ത് നിന്ന് ഫണ്ടിങ്ങില്ലാതെ സ്വന്തം നിലക്കാണ് (bootstrapped) ശരവണകുമാര്‍ കമ്പനിയെ വളര്‍ത്തിയത്. അതിനാല്‍ തന്നെ ഇടയ്ക്കിടെ സാമ്പത്തിക കുരുക്കുകളില്‍ അകപ്പെട്ടു. എന്നാല്‍ പിന്നീട് വമ്പന്‍ തിരിച്ചു വരവ് നടത്തിയ കമ്പനിക്കിന്ന്  130 കോടി രൂപ  വാർഷിക വരുമാനമുണ്ട്. ഇതോടെയാണ് പ്രതിസന്ധികാലത്ത് കൂടെ നിന്ന ജീവനക്കാര്‍ക്ക് നന്ദിയറിയിച്ച് ബോണസ് നല്‍കിയത്.

kovaico-1

കൂടുതൽ ആളുകളും സ്റ്റാർട്ടപ്പ് കമ്പനികളിൽ ജോലിചെയ്യുന്നത് ഉയർന്ന വരുമാവും മെച്ചപ്പെട്ട ജീവിതശൈലിയും ആഗ്രഹിച്ചുകൊണ്ടാണ്. എന്നാൽ പലയിടത്തും ജീവനക്കാർക്ക് കമ്പനിയുടെ ഓഹരിയാണ് നൽകി വരുന്നത്. കമ്പനി ലിസ്റ്റ് ചെയ്യാത്തിടത്തോളം അതിന് പേപ്പറിന്റെ വില പോലുമില്ല. ഇങ്ങനൊരു സാഹചര്യത്തിൽ കൂടെ നിൽക്കുന്നവർക്ക് ഗുണകരമായി എന്തേലും ചെയ്യണമെന്നുള്ള ആശയമാണ് ബോണസ് നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ശരവണ കുമാർ വ്യക്തമാക്കി.

ENGLISH SUMMARY:

Kovai.co, a Coimbatore-based company, has announced a massive ₹14.5 crore bonus for its employees. The company, founded by Saravana Kumar, has 140 employees, including Malayalis, who benefited from this generous reward. This news stands out as such high-value bonuses are often associated with foreign companies.