നൃത്തം ചെയ്യുന്നതിനിടെ ഇരുപത്തിമൂന്നുകാരി കുഴഞ്ഞുവീണു മരിച്ചു. ഞെട്ടലോടെ ബന്ധുക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് വിഡിഷയില്‍ വിവാഹത്തിനെത്തിയ അതിഥികള്‍ക്കു മുന്നില്‍ കുഴഞ്ഞുവീണ് തല്‍ക്ഷണം മരിച്ചത്. പരിനീത ജെയിന്‍ എന്ന ഇരുപത്തിമൂന്നുകാരി അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ നൃത്തം ചെയ്യുകയായിരുന്നു.
അപ്രതീക്ഷിതമായി സ്റ്റേജില്‍ മറിഞ്ഞു വീണ വിഡിഷയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.