അടുത്ത ബന്ധുവിന്റെ വിവാഹ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനായി ഇൻഡോറിൽ നിന്ന് വിധിഷയിലെത്തിയ പരിണീത ജയിൽ എന്ന യുവതിയാണ് മരിച്ചത്. വിവാഹ തലേദിവസമുള്ള ആഘോഷങ്ങൾ നടന്നുവരുന്നതിനിടെ യുവതി വേദിയിൽ കയറി നൃത്തം ചെയ്തു. ഇതിനിടെയാണ് പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും സെക്കന്റുകൾക്കുള്ളിൽ മുഖം കുത്തി വീഴുകയും ചെയ്യുകയായിരുന്നു.
വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. അടുത്തുണ്ടായിരുന്നവർ ഓടിയെത്തി യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.