കുംഭകോണത്ത് കോളജിലെ ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഒളിപ്പിച്ചതിനു ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാർഥി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശുചിമുറിയുടെ സമീപത്തുള്ള വേസ്റ്റ് ബിന്നിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തി.
ബന്ധുവായ 27 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാർഥിനി പൊലീസിനു മൊഴി നൽകി. ഗർഭിണിയായതോടെ വീട്ടിൽ പ്രശ്നമാകുമെന്ന് പറഞ്ഞ് വിവരം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇവർ തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ENGLISH SUMMARY:
Police have launched an investigation into the incident where a college student gave birth in a restroom in Kumbakonam. After hiding the baby, the student returned to class but later collapsed. The truth was revealed during a medical examination at the hospital. Following this, the newborn was found in a waste bin near the restroom.