soori-hotel

TOPICS COVERED

തമിഴ് നടന്‍ സൂരിയുടെ ഹോട്ടലുകളാണ് അമ്മൻ ഉണവകം റെസ്റ്റോറന്‍റുകള്‍. മധുരയിലെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ മധുര സർക്കാർ രാജാജി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശാഖയ്ക്ക് എതിരെയാണ് വിമര്‍ശനം. 2022 മുതൽ മധുര സർക്കാർ രാജാജി ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന അമ്മൻ ഉണവകം ഭക്ഷണശാല നഴ്‌സസ് ഹോസ്റ്റലിന് വേണ്ടിയുള്ള സെപ്റ്റിക് ടാങ്കിന്റെ അടുത്താണ് ഹോട്ടലിലേക്ക് ഭക്ഷണം ഉണ്ടാക്കുന്നത് എന്നാണ് ആരോപണം. അവിടെ വച്ചാണ് പച്ചക്കറികൾ അരിയുന്നതെന്നും, ഭക്ഷണം തയ്യാറാക്കുന്നതെന്നും, അഭിഭാഷകൻ മുത്തുകുമാർ ജില്ലാ കലക്ടറുടെ ഓഫീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. 

ഇത് പോലെ തന്നെ, എലി, കരാപ്പാൻ പൂച്ച എന്നിവ കയറിയിറങ്ങുന്ന പ്രദേശത്ത് വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം തയ്യാറാക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകുമെന്നത് പ്രധാന ആശങ്കയാണെന്നും. ഇത്തരത്തില്‍ ഉണ്ടാക്കുന്ന ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം ആശുപത്രിയില്‍ അടക്കം വരുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും, പൊതുജനങ്ങൾക്കും വിതരണം ചെയ്യുന്നതിനാല്‍ ഈ ഹോട്ടല്‍ പൂട്ടണം എന്നാണ് പരാതിയില്‍ പറയുന്നത്. 

ENGLISH SUMMARY:

A complaint has been filed against the Soori Amman Hotel in Madurai at the District Collector's office. The complainants have raised concerns regarding issues related to the hotel, which are yet to be specified. Further details about the nature of the complaint and actions taken by authorities are awaited.