ചരിത്രപരമായും സാംസ്കാരികമായും ഒരുപാട് പ്രാധാന്യമുള്ള സ്ഥലമാണ് ഒറ്റപ്പാലം- പാലക്കാട് പാതയിലെ ലക്കിടി. പാലക്കാടിന്‍റെയും തൃശൂരിന്‍റെയും രുചിവൈവിധ്യം ഇവിടെ അനുഭവിച്ചറിയാം. അങ്ങനെ രുചിവൈവിധ്യം നിറഞ്ഞ ഒരിടമാണ് സാന്‍ഡല്‍ വുഡ് റസ്റ്ററന്‍റ്. വാക്കായും വിഭവങ്ങളായും വായനയായും ഇവിടെ അടിമുടി ഫുഡ് വൈബാണ്. ഷെഫ് ജസ്റ്റിന്‍ പോള്‍. പാചകരംഗത്തെ ഓശ്കാര്‍ ആയ മിഷേല്‍ പുരസ്കാരം എട്ട് തവണ ലഭിച്ചിട്ടുള്ള രാജ്യാന്തര പ്രശസ്തനായ പാചകവിദഗ്ധനാണദ്ദേഹം. മക്കാവുവിലാണ് അദ്ദേഹം തന്‍റെ വിഭവങ്ങള്‍ക്കായി അടുപ്പ് കൂട്ടിയിട്ടുള്ളത്. ചാലക്കുടിയില്‍ നിന്ന് തുടങ്ങിയ ആ പാചകയാത്ര സെലിബ്രിറ്റികളുടെ നാവിന്‍ തുമ്പിലെ ഇഷ്ടരുചികളിലാണ് എത്തിനില്‍ക്കുന്നത്. വിഡിയോ കാണാം.