മാസ്ക് മാറ്റി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വീണ്ടും ഞെട്ടിച്ച് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ ട്വീറ്റ്. 'ഞങ്ങള്‍ വേര്‍പിരിഞ്ഞു' എന്നാണ് പുലര്‍ച്ചെ രാജ് കുന്ദ്ര സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. ഹൃദയം തകര്‍ന്നതിന്‍റെ ചിഹ്നവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ട്വീറ്റ് കണ്ട് ആരാധകര്‍ ആദ്യം അമ്പരന്നുവെങ്കിലും രാജ് കുന്ദ്രയുടെ ബയോപികിന്റെ പ്രമോഷനാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. യുടി 69 എന്നാണ് കുന്ദ്രയുടെ ബയോപികിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തുവിടുകയും ചെയ്തു. നവംബര്‍  മൂന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുക. 

അശ്ലീല ചിത്രക്കേസുമായി ബന്ധപ്പെട്ട് 2021ലാണ് വ്യവസായിയായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആര്‍തര്‍ റോഡ് ജയിലില്‍ 69 ദിവസം കുന്ദ്ര കഴിഞ്ഞു.  ജയിലനുഭവങ്ങളും കുടുംബം കടന്നുപോയ പ്രതിസന്ധികളും പ്രതിപാദിക്കുന്ന  ചിത്രത്തിന്‍റെ പ്രമേയമെന്ന് സൂചനകളുണ്ട്. പ്രൊഡക്ഷന്‍ മുതല്‍ തിരക്കഥയില്‍ വരെ രാജ്കുന്ദ്രയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ജയിലില്‍ നിന്നിറങ്ങിയ ശേഷം മാധ്യമവിചാരണ നേരിട്ടതോടെയാണ് താന്‍ മാസ്ക് പതിവാക്കിയെന്നും ഇനി മാസ്ക് ധരിക്കില്ലെന്നും അദ്ദേഹം ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിങില്‍ വെളിപ്പെടുത്തിയിരുന്നു. ജയില്‍ ജീവിതകാലത്ത് ശില്‍പയുടെ പിന്തുണയാണ് നിര്‍ണായകമായതെന്നും ശില്‍പയില്ലായിരുന്നുവെങ്കില്‍ കഠിനകാലത്തെ അതിജീവിക്കില്ലായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.  

 

We've separated tweets Raj Kundra in X

 

വാര്‍ത്തകളുംവിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.