രാജ്യത്ത് വില കുതിച്ചുയരുന്നതിനെ തുടര്‍ന്ന് ബർഗറിൽ നിന്നും പൊതികളില്‍ നിന്നും തക്കാളിയെ താല്കാലികമായി നീക്കം ചെയ്ത് ബർഗർ കിങ്ങ്. വിലവര്‍ധന മൂലം തക്കാളി ഇപ്പോള്‍ വെക്കേഷനിലാണ്. അതിനാല്‍ അവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് ബര്‍ഗര്‍ കിങ്ങിന്‍റെ ചില ഔട്‌ലെറ്റുകളിൽ നോട്ടിസും വച്ചു. ഇന്ത്യയില്‍ 400 ലധികം ഔട്ട്‌ലെറ്റുകളാണ് ബര്‍ഗര്‍ കിങ്ങിനുള്ളത്. തക്കാളി വിലയുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നതു കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കേണ്ടി വന്നതെന്ന് ബർഗർ കിങ്ങ് അറിയിച്ചു.
വിലക്കയറ്റം വന്‍തോതില്‍ ഉയരുന്നതിനാല്‍ തക്കാളി വില വർധന നിയന്ത്രിക്കുന്നതിനായി വിഭവങ്ങളില്‍ നിന്നും പരമാവധി ഒഴിവാക്കി ഡിമാൻഡ് കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. തക്കാളി വില ഉയര്‍ന്നതിന തുടര്‍ന്ന് ജൂലൈയില്‍ മക്ഡോണൾഡ്സും സബ്‌വേയും സാലഡുകളില്‍ നിന്നും സാന്‍ഡ്‌വിച്ചുകളില്‍ നിന്നും തക്കാളിയെ ഒഴിവാക്കിയിരുന്നു.
തക്കാളി വിലവര്‍ധനയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ റെസ്റ്റോറന്റ് ഉടമകള്‍ വരെ ദുരിതത്തിലാണ്. നിലവിലെ സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
Burger King has scrapped tomatoes from its wraps and burgers