മാര്‍ഗറ്റ് റോബി, റയാന്‍ ഗോസ്‌ലിങ്, ഡ്യുവ ലിപ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ബാര്‍ബി’ കളക്ഷനുകളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ചിത്രം വമ്പന്‍ ഹിറ്റായതിനൊപ്പം സമൂഹമാധ്യമങ്ങളിലും ബാര്‍ബി തരംഗമാണ്. പിങ്ക് നിറത്തിലുള്ള ശവപ്പെട്ടികള്‍ വരെ വില്‍പ്പനയ്ക്കെത്തിയത് കൗതുകമായിരുന്നു. ഇപ്പോഴിതാ ‘ആം എ ബാര്‍ബി ഗേള്‍’ എന്ന പാട്ടിനെ കര്‍ണാടക സംഗീത രൂപത്തില്‍ അവതരിപ്പിച്ച് ശ്രദ്ധനേടികയാണ് ഒരു യുവാവ്.
മഹേഷ് രാഘവന്‍ എന്ന യുവാവാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ‘ബാര്‍ബി ഗേളി’ന്റെ കര്‍ണാടിക് വകഭേദം പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് മില്യണിലധികം വ്യൂസാണ് കുറഞ്ഞ സമയംകൊണ്ടുതന്നെ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ബാര്‍ബി സൗത്ത് ഇന്ത്യന്‍ ആയിരുന്നുവെങ്കില്‍ എന്ന കുറിപ്പോടെയാണ് യുവാവ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Carnatic version of 'Barbie girl' song goes viral