
ബാര്‍ബി സിനിമയുടെ റിലീസിനു പിന്നാലെ ‘ബാര്‍ബികോര്‍’ എന്ന പുത്തന്‍ ട്രെന്‍ഡ് തന്നെ ഉടലെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെല്ലാം പിങ്ക് തരംഗമാണെന്ന് പറയാം. ഇന്‍സ്റ്റഗ്രാം അടക്കം തുറന്നാല്‍ ‘ഹേയ് ബാര്‍ബി’ ഡയലോഗും പിങ്ക് കളറും മാത്രമാണ് കാണാനാകുന്നത്. തലമുടിയില്‍ വയ്ക്കുന്ന ക്ലിപ്പ് മുതല്‍ വസ്ത്രവും ചെരിപ്പും ലിപ്സ്റ്റിക്കും എന്നിങ്ങനെ പിങ്കില്‍ കുളിച്ചു നില്ക്കുന്നവരുടെ ചിത്രങ്ങള്‍ക്കു നടുവിലേക്കിതാ പിങ്ക് നിറത്തിലുള്ള ശവപ്പെട്ടിയും കടന്നുവന്നിരിക്കുകയാണ്.
‘ഇനി നിങ്ങള്‍ക്ക് ബാര്‍ബിയെപ്പോലെ വിശ്രമിക്കാം’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ശവപ്പെട്ടി നിര്‍മാതാക്കളായ ഒലിവര്സ് ഫ്യൂണറല്‍ ഹോം ബാര്‍ബി തീമിലുള്ള ശവപ്പെട്ടികള്‍ പുറത്തിറക്കിയിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ബാര്‍ബി തീം ശവപ്പെട്ടിക്ക് ആവശ്യക്കാരുമെത്തി. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സംസ്കാരം എല്ലായ്പ്പോഴും ഓര്‍ത്തിരിക്കാന്‍ പാകത്തിനാകട്ടെ എന്നുകരുതുന്നവരാണ് ഇത് തേടിയെത്തുന്നതെന്ന് കമ്പനി പറയുന്നു.
മറ്റ് ചില കമ്പനികളും ഇതേ തീമിലുള്ള ശവപ്പെട്ടികള്‍ പുറത്തിറക്കി തുടങ്ങിയിട്ടുണ്ട്. പിങ്ക് ശവപ്പെട്ടിക്ക് ആവശ്യക്കാര്‍ ഏറിയതോടെ വില്ലേഗാസ് എന്ന കമ്പനി മുപ്പത് ശതമാനം ഡിസ്കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിമാന്‍ഡ് കൂടിയതോടെ ശവപ്പെട്ടി സ്റ്റോക്ക് തീര്‍ന്നിരിക്കുന്ന അവസ്ഥയാണെന്നും നാല്പതോളം ഓര്‍ഡറുകള്‍ വന്നതില്‍ നിലവില്‍ പത്തെണ്ണം മാത്രമേ നല്കാന് നിര്വാഹമുള്ളൂവെന്നുമാണ് കമ്പനി പറയുന്നത്.
Pink coffins are the new addition to the Barbiecore trend