തക്കാളി വാങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ ഫ്രീ, തക്കാളി വിറ്റ് മാസങ്ങള്‍ക്കുള്ളില്‍ കര്‍ഷകന്‍ ലക്ഷപ്രഭുവായി എന്നൊക്കെയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വരുന്നത്. തക്കാളിയുടെ വിലവര്‍ധനയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടുമില്ല. ഈ സമയം വിദേശത്ത് നിന്ന് എന്തുകൊണ്ട് വരണം എന്ന ചോദ്യത്തിന് തക്കാളി എന്ന മറുപടി നല്‍കിയിരിക്കുകയാണ് ഒരു വീട്ടമ്മ.
വിദേശത്ത് നിന്ന് വരുന്ന മകള്‍ അമ്മയോട് എന്താണ് വേണ്ടത് എന്ന് ചോദിക്കുന്നു. 10 കിലോ തക്കാളി കൊണ്ടുവരു എന്നാണ് അമ്മ നല്‍കിയ മറുപടി. രേവ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇക്കാര്യം പറഞ്ഞ് ട്വീറ്റ് െത്തിയത്. അമ്മയുടെ ആവശ്യപ്രകാരം 10 കിലോ തക്കാളി മകള്‍ പാക്ക് ചെയ്തു. ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലായെങ്കിലും ദുബായില്‍ തക്കാളിക്ക് കിലോയ്ക്ക് 130 രൂപയ്ക്കടുത്തുണ്ടെന്നും ആ വിലയ്ക്ക് നാട്ടില്‍ നിന്ന് വാങ്ങിയാല്‍ മതിയെന്നുമുള്ള കമന്റുകളും ട്വീറ്റിനടിയില്‍ വരുന്നുണ്ട്.